Latest NewsIndiaNews

കഫെ കോഫി ഡേ: വി.ജി സിദ്ധാര്‍ത്ഥയുടെ പിതാവും വിടപറഞ്ഞു

മൈസൂരു•അടുത്തിടെ നേത്രാവതി പുഴയില്‍ ചാടി ജീവനൊടുക്കിയ കഫേ കോഫി ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ഥയുടെ പിതാവ് ഗംഗയ്യ ഹെഗ്‌ഡെ(95) അന്തരിച്ചു. ഞായറാഴ്ച മൈസൂരുവിലെ ശാന്താവരി ഗോപാല്‍ഗൗഡ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ ഏറെനാളായി അബോധാവസ്ഥയിലായിരുന്ന ഗംഗയ്യ മകന്റെ വിയോഗവും അറിഞ്ഞിരുന്നില്ല.

ALSO READ: ഒമാനിൽ വാഹനാപകടം : അഞ്ചു പേർക്ക് ദാരുണാന്ത്യം

മൈസൂരുവിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സ്വദേശമായ ചിക്കമംഗളൂരുവിലേക്ക് കൊണ്ടുപോകും. ചേതനഹള്ളി എസ്‌റ്റേറ്റിലാണ് സംസ്കാരം.

കാപ്പി വ്യവസായത്തിലെ പ്രമുഖനായ ഗംഗയ്യ ഹെഗ്‌ഡെക്ക്‌ ചിക്കമംഗളൂരുവില്‍ ഏക്കറുകണക്കിന് കാപ്പിത്തോട്ടങ്ങളുണ്ട്‌.

മംഗളൂരു – കാസര്‍കോട് ദേശീയപാതയിലെ പാലത്തില്‍നിന്നു പുഴയിലേക്ക് ചാടി ആത്മഹത്യചെയ്യുന്നതിന്‌ രണ്ട്‌ ദിവസം മുന്‍പാണ് സിദ്ധാര്‍ഥ അച്ഛനെ കാണാന്‍ അവസാനമായി ആശുപത്രിയില്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button