Latest NewsIndia

പിതാവിന്റെ ആത്മഹത്യക്ക് പിന്നാലെ കര്‍ഷകന്‍ ജീവനൊടുക്കി

നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ 53 കാരനായ കര്‍ഷകന്‍ ജീവനൊടുക്കി. നാഗ്പൂര്‍ ജില്ലയിലെ കറ്റോളിലാണ് പമോദ് ജെയ്ന്‍ എന്ന കര്‍ഷകനെ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മാസങ്ങള്‍ക്ക് മുമ്പ് ഇയാളുടെ എണ്‍പത്തിയഞ്ചുകാരനായ പിതാവ് വൈ ക്കോല്‍ത്തുറുവിന് തീയിട്ട് അതിലേക്ക് ചാടി ആത്മഹത്യ ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ പ്രമോദ് ജെയ്ന്‍ സാമ്പത്തിക ബാധ്യതകള്‍ കാരണം ജീവനൊടുക്കിയത്.

READ ALSO: നേട്ടത്തിലേക്ക് കുതിച്ച് ഓഹരി വിപണി : വ്യാപാരം അവസാനിച്ചു

ജലാല്‍ഖേദ താലൂക്കിലെ മദ്‌ന ഗ്രാമത്തിലാണ് സംഭവം. മൂന്ന് പെണ്‍മക്കളില്‍ ഒരാളുടെ വിദ്യാഭ്യാസത്തിനായി ജെയ്ന്‍ വിദ്യാഭ്യാസ വായ്പയെടുത്തിട്ടുണ്ടെന്നും 5 ഏക്കര്‍ കൃഷിയിടത്തില്‍ ബാങ്ക് ബാധ്യതയുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു. മറ്റൊരു മകളുടെ വിവാഹത്തിനും ഇദ്ദേഹം വായ്പയെടുത്തിരുന്നതായും പൊലീസ് പറഞ്ഞു.

ഈ വര്‍ഷം മാര്‍ച്ച് ഒന്നിനായിരുന്നു പ്രമോദ് ജെയ്ന്റെ പിതാവ് ഗോപാല്‍ ജെയ്ന്‍ വൈക്കോല്‍ത്തുറുവിന് തീ കൊളുത്തി അതിലേക്ക് എടുത്തുചാടി മരിച്ചത്.

READ ALSO: സംസ്‌കാര ഔന്നിത്യത്തോടെ പൊലീസ് പ്രവർത്തിക്കണം, നടക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ നടന്നത് ദുഷ്‌പേരുണ്ടാക്കി; പിണറായി വിജയൻറെ വിമർശനം ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button