വീണ്ടുമൊരു ഓണക്കാലത്തിലേക്ക് കേരളം കടക്കുന്നു. ഓണം എന്നാൽ എന്താണ് ? ഈ പേര് എങ്ങനെ ലഭിച്ചു ? അത്തരം ചില കാര്യങ്ങളെ കുറിച്ച് നിങ്ങൾ ചിന്തിച്ചുട്ടുണ്ടോ ? അതിനെ കുറിച്ചാണ് ചുവടെ പറയാൻ പോകുന്നത്. പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിൽ ഉണ്ടെങ്കിലും വിളവെടുപ്പു അഥവാ വ്യാപാരോത്സവമായാണ് ഓണത്തെ കരുതുന്നത്.
Also read : ഓണം റിലീസായി എത്തുന്ന മൂന്ന് പ്രധാന മലയാള ചിത്രങ്ങൾ
എങ്ങനെ ആയിരിക്കും ഓണത്തിന് ഈ പേര് ലഭിച്ചതെന്ന് അറിയാം. അതിനു പിന്നിൽ ഒരു കഥയുണ്ട്. സംഘകാലത്ത് കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം ബുദ്ധമതം ഏറെ ശക്തിയാർജ്ജിച്ചിരുന്നു. ആ കാലഘട്ടത്തിലെ മഴക്കാലത്ത് ഭജനമിരിക്കലും പഠനവും ഒക്കെയായിട്ടായിരുന്നു ജനങ്ങൾ ജീവിച്ചിരുന്നത്. ശേഷം ശ്രാവണ മാസത്തിലെ തിരുവോണ നാളിൽ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായി വാണിജ്യം പുനരാരംഭിക്കും. ശ്രാവണത്തിന്റെ പാലി സമാന്തരമാണ് സാവണം. അത് പിന്നീട് ആദിരൂപം ലോപിച്ച് പാലിയുടെ തന്നെ നയപ്രകാരം ആവണം എന്നും പിന്നീട് ഓണം എന്നുമുള്ള പേരിലേക്ക് മാറുകയായിരുന്നു. വാണിജ്യത്തിന്റെ ആദ്യനാൾ മുതൽ അന്നു വരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകൾ സ്വർണ്ണവുമായി എത്തുന്നതാണ് പൊന്നിൻ ചിങ്ങമാസവും, പൊന്നോണം എന്നീ പേരുകൾക്കും കാരണം.
ഇനി ഓണാഘോഷത്തെ കുറിച്ച്
തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം.ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.
Post Your Comments