റിയോ ഡി ജനൈറോ:< ആമസോണ്‍ കാടുകളിലെ തീയണയ്ക്കാന്‍ ബ്രസീല്‍ സൈന്യത്തിന്റെ സഹായത്തോടെ ശ്രമം തുടങ്ങി. ഒരുമിനിറ്റില്‍ അര ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെ അത്രയും അളവില്‍ തീ ആളിപ്പടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനമാര്‍ഗം വെള്ളം പമ്പുചെയ്ത് തീയണയ്ക്കാനാണ് ശ്രമിക്കുന്നത്.
തീപ്പിടിത്തം രൂക്ഷമായ ആറു ബ്രസീലിയന്‍ സംസ്ഥാനങ്ങളിലേക്ക് 44,000 സൈനികരെ അയച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ റൊണ്ടോണിയ സംസ്ഥാനത്താണ് തീയണയ്ക്കുന്നത്.
700 പേരാണ് ഇവിടേക്ക് പുറപ്പെട്ടിട്ടുള്ളത്. രണ്ട് സി-130 ഹെര്‍ക്കുലീസ് വിമാനങ്ങളിലായി 12,000 ലിറ്റര്‍ വെള്ളം ദുരന്തമേഖലയിലേക്ക് പമ്പുചെയ്യാനാണ് ശ്രമിക്കുന്നത്. നേരത്തേ വനനശീകരണം നടന്ന മേഖലകളടക്കം ഏറക്കുറെ അഗ്‌നി വിഴുങ്ങി. മറ്റോ ഗ്രോസ്സോ സംസ്ഥാനത്തും വന്‍തോതില്‍ അഗ്‌നിബാധയുണ്ട്. തീയണയ്ക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് അന്താരാഷ്ട്രസമൂഹം സമ്മര്‍ദംചെലുത്തുന്നുണ്ട്.
Post Your Comments