ന്യൂഡല്‍ഹി: മാവോയിസ്റ്റുകളുടെ ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭീകരരുടെ സാന്നിധ്യമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഉള്‍പ്പെടുത്തിയുള്ള ഉന്നത തല യോഗം ഡല്‍ഹിയില്‍ നടന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഛത്തീസ്ഖണ്ഡ്, ജാര്‍ഖണ്ഡ്,ഒഡീഷ,മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചീഫ് സെക്രട്ടറിമാരും പോലീസ് മേധാവികളും പങ്കെടുത്തു.
ALSO READ: പ്രധാന മന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തി
മാവോയിസ്റ്റുകളുടെ നിലവിലെ നീക്കങ്ങളെ കുറിച്ചും ഭീകരര്‍ക്കെതിരായ നടപടിക്രമങ്ങളെ സംബന്ധിച്ചും യോഗം വിലയിരുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അമിത് ഷാ ഇത്തരത്തില്‍ ഒരു യോഗം വിളിച്ചു ചേര്‍ക്കുന്നത്.
ALSO READ: പ്രധാന മന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തി
ഛത്തീസ്ഖണ്ഡ്, ജാര്‍ഖണ്ഡ്,ഒഡീഷ,മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് ഭീകരരുടെ സാന്നിധ്യം കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
Post Your Comments