ദുബായ്•ദുബായിലെ ഒരു ഫ്ലാറ്റിലെ വേശ്യാലയത്തില്‍ ലൈംഗിക ബന്ധത്തിന് പോയ കാര്‍ കച്ചവടക്കാരന്റെ 50,000 ദിര്‍ഹം (ഏകദേശം 9.73 ലക്ഷം ഇന്ത്യന്‍ രൂപ) കൊള്ളയടിക്കപ്പെട്ടു.
വ്യഭിചാരത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിന് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ വിചാരണ നേരിടുകയാണ് 45 കാരനായ ഇറാഖി പൗരന്.
ഏപ്രില്‍ 17 നാണ് പണം നല്കി ഒരു സ്ത്രീയുമായി സെക്സില്‍ ഏര്‍പ്പെടാനായി വേശ്യാലയമായി പ്രവര്‍ത്തിക്കുന്ന ഫ്ലാറ്റിലേക്ക് ഇയാള്‍ പോയതെന്ന് അന്വേഷണ രേഖകള്‍ വ്യക്തമാക്കുന്നു.
ഫ്ലാറ്റില്‍ എത്തിയ ഇയാളെ ഒരു കൂട്ടം യുവതികള്‍ ചേര്‍ന്ന് ആക്രമിച്ച ശേഷം പണം കവരുകയായിരുന്നു.
ALSO READ: നാസില്‍ അബ്ദുള്ളയും തുഷാറും തമ്മിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പാളിയതായി സൂചന
താന്‍ ഈ സ്ത്രീയെ ഓണ്‍ലൈന്‍ വഴിയാണ് പരിചയപ്പെട്ടതെന്ന് വിസിറ്റ് വിസയില്‍ ദുബായിലെത്തിയ ഇറാഖി പൗരന് പറഞ്ഞു.
‘അവൾ ഒരു സ്വീഡിഷ് വിദ്യാർത്ഥിയാണെന്ന് അവകാശപ്പെട്ടത്. ഞങ്ങൾ ഫോണിൽ സംസാരിച്ചു. ഞാൻ ഷാർജയിൽ താമസിക്കുന്നഇ എന്നെ ദുബായിൽ വച്ച് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് അവള് എന്നോട് പറഞ്ഞു’- കച്ചവടക്കാരന് പറയുന്നു.
ആ ദിവസം, ഇറാഖില്‍ ഇന്നും അയച്ചു തന്ന 155,000 ദിര്‍ഹം എടുക്കുന്നതിനായി താന്‍ ദുബായിലേക്ക് പോയി. തിരികെ ഷാര്‍ജയിലേക്ക് പോകാന്‍ തുടങ്ങുമ്പോള്‍ അവര്‍ വിളിച്ചു അല്‍ ഖൂസിലെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചുവെന്നും ഇയാള്‍ പറഞ്ഞു.
ഫ്ലാറ്റില്‍ എത്തിയ തന്നെ അവര്‍ കൂട്ടം ചേര്‍ന്നു ആക്രമിച്ചു. തന്റെ കൈയിലുള്ള പണമെല്ലാം കൊടുക്കാമെന്ന് പറഞ്ഞു. തുടര്‍ന്ന് 1600 ദിര്‍ഹം പോക്കറ്റില്‍ നിന്നും എടുത്ത് നല്‍കിയെങ്കിലും അവര്‍ കൂടുതല്‍ ആവശ്യപ്പെട്ടു. പിന്നീട് അവര്‍ തന്റെ കൈയിലുള്ള സാധനങ്ങള്‍ എല്ലാം പരിശോധിച്ചു. 55,975 ദിര്‍ഹം അവര്‍ കണ്ടെത്തി. അവര്‍ അതില്‍ സന്തുഷ്ടരായിരുന്നു. അവര്‍ എന്നെ കൊല്ലുമെന്ന് താന്‍ ഭയപ്പെട്ടു. തനിക്ക് കാബിന് നല്‍കാനുള്ള പണമെങ്കിലും നല്‍കണമെന്ന് അവരോട് ആവശ്യപ്പെട്ടു. തന്റെ കൈയില്‍ 100,000 ദിര്‍ഹം കൂടിയുണ്ടെന്ന വിവരം വെളിപ്പെടുത്തിയില്ലെന്നും അയാള്‍ ഓര്‍ക്കുന്നു.
ഒടുവില്‍ സ്ത്രീകള്‍ പോകാനായി 600 ദിര്‍ഹം നല്കി. പിന്നീട് പോലീസെത്തി മൂന്ന് സ്ത്രീകളെ ഫ്ലാറ്റില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടി.
കേസില്‍ വിധി ആഗസ്റ്റ് 28 ന് പറയും.
Post Your Comments