ടെക്‌സസ്: സ്‌കൂള്‍ കാലം തൊട്ട് ഒപ്പം നടന്ന കൂട്ടുകാര്‍, പിന്നെ പ്രണയം, ഒടുവില്‍ അത് വിവാഹത്തിലെത്തിയപ്പോള്‍ എല്ലാവരും ആഘോഷത്തിലായിരുന്നു.
എന്നാല്‍ ആ സന്തോഷത്തിന് മണിക്കൂറുകളുടെ ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടുകാരെയും കൂട്ടുകാരെയും കണ്ണീരിലാഴ്ത്തി ആ ദമ്പതികള്‍ ഒരു വാഹനാപകടത്തില്‍ ഒരുമിച്ച് മരിച്ചു. ടെക്‌സസിലാണ് അതിദാരുണമായ ഈ സംഭവം നടന്നത്.
ഹാര്‍ലിയും റിയാനന്‍ മോര്‍ഗനും ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. ടെക്‌സസില്‍ വച്ചായിരുന്നു ഇരുവരുടെയും വാവാഹം. എന്നാല്‍ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ഹൈവേയിലേക്ക് തിരിഞ്ഞ ഇരുവരെയും പാഞ്ഞെത്തിയ ട്രക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഹാര്‍ലിയുടെ അമ്മയും സഹോദരിയും നോക്കി നില്‍ക്കെയായിരുന്നു മക്കള്‍ ദാരുണമായി കൊല്ലപ്പെട്ടത്. ട്രക്ക് ഡ്രൈവര്‍ മദ്യപിച്ചായിരുന്നു വാഹനമോടിച്ചതെന്നും അതാണ് അപകടത്തിനിടയാക്കിയതെന്നും പോലീസ് പറഞ്ഞു.
എന്റെ രണ്ട് മക്കളും മരിക്കുന്നത് നോക്കി നില്‍ക്കേണ്ടി വന്നു വെന്ന് ഹാര്‍ലിയുടെ മാതാവ് പറഞ്ഞു. ഈ ജീവിതകാലം മുഴുവന്‍ മനസ്സില്‍ നിന്ന് മായാത്ത ചിത്രമായിരിക്കുമതെന്നും അവര്‍ നിറകണ്ണുകളോടെ പറഞ്ഞു. ”എന്റെ കുട്ടികളുടെ രക്തം ഇപ്പോഴും എന്റെ കയ്യിലുണ്ട്. അവരെ പിടിച്ചുമാറ്റാന്‍ ഞാന്‍ ശ്രമിച്ചിരുന്നു” – ഹാര്‍ലിയുടെ അമ്മ പറഞ്ഞുകൊണ്ടിരുന്നു. 19 വയസുമാത്രമാണ് ഹാര്‍ലിയുടെ പ്രായം. റിയാനനിന് 20 വയസും. വിവാഹം രജിസ്റ്റര്‍ ചെയ്യാനും ചിത്രങ്ങള്‍ പകര്‍ത്താനുമാണ് അവര്‍ കൗണ്ടി കോര്‍ട്ട് ഹൈസിന് സമീപം എത്തിയത്. ചില അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നത്.
Post Your Comments