തിരുവനന്തപുരം; സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസിന്റെ സാക്ഷിവിസ്താരം തിരുവനന്തപുരം സിബിഐ കോടതിയില്‍ തിങ്കളാഴ്ച മുതല്‍ ആരംഭിയ്ക്കും. കേസില്‍ 177 സാക്ഷികളാണ്. ഇതില്‍ മരിച്ചുപോയ പയസ് ടെന്‍ത് കോണ്‍വെന്റിലെ നൈറ്റ് വാച്ച്മാന്‍ ദാസിനും തിരുവനന്തപുരം സിബിഐ കോടതിയില്‍ തിങ്കളാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി സമന്‍സ് അയച്ചിട്ടുണ്ട്. ആറാം സാക്ഷി ദാസ് (64)2014 ഫെബ്രുവരി 28 ന് മരിച്ചു പോയ വിവരം സിബിഐ അറിയാതെ പോയതാണ് കോടതി സമന്‍സ് അയച്ചെന്നാണ് വ്യക്തമാകുന്നത്.
കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിന്റെ മതില്‍ ചാടിക്കടന്ന് ഫാ പുതൃക്കയില്‍ എത്തുന്നതിന് ആകെയുള്ള ദൃക്‌സാക്ഷിയായിരുന്നു ഇയാള്‍.
കേസിലെ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയില്‍ സിസ്റ്റര്‍ അഭയ മരിക്കുന്നതിനു കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് രാത്രി 11 മണിക്കു ശേഷം കോണ്‍വെന്റിന്റെ മതില്‍ ചാടി കിണറിന്റെ ഭാഗത്തു കൂടി കിച്ചന്റെ ഭാഗത്തേക്കു പോകുന്നതു കണ്ടെന്നും പൂതൃക്കയില്‍ പിറ്റേന്നു രാവിലെ 4:30 മണിക്ക് മതില്‍ ചാടി പുറത്തേയ്ക്കു വരുന്നതും കണ്ടെന്നും നിര്‍ണായക മൊഴി നല്‍കിയിരുന്നു. പിന്നെ കുറച്ചു ദിവസം കഴിഞ്ഞ് ഫാ. ജോസ് പൂതൃക്കയില്‍ രാത്രി ഒരു മണിക്ക് സ്‌കൂട്ടര്‍ പുറത്തു നിര്‍ത്തിയിട്ടിട്ട് മതില്‍ ചാടി കിച്ചണ്‍ ഭാഗത്തേക്കു പോയി. തിരിച്ചു വരുന്നത് കണ്ടില്ല.അങ്ങനെ മൂന്നു പ്രാവശ്യം ഫാ. പൂതൃക്കയില്‍ അര്‍ധരാത്രി കോണ്‍വെന്റിന്റെ മതില്‍ ചാടി പോകുന്നതു കണ്ടതായി നൈറ്റ് വാച്ച്മാന്‍ ദാസ് സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു. ഇതേ മൊഴി തന്നെ എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദാസിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു.
Read Also : അഭയയുടെത് കൊലപാതകം തന്നെ: മൂന്നു പ്രതികൾക്കുമെതിരെ ശക്തമായ തെളിവുകളുമായി സി ബി ഐ
സിസ്റ്റര്‍ സെഫിയുമായുള്ള അവിഹിതബന്ധം സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് കോടതിയില്‍ കൊടുത്ത കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. ഫാ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നീ രണ്ടു പ്രതികളാണ് ഇപ്പോള്‍ വിചാരണ നേരിടുന്നത്.
Post Your Comments