ചെന്നൈ•തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ തിരുപോരൂരിന് സമീപം മേനംപത്തിയിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ചെന്നൈയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ഗംഗൈ അമ്മന്‍ കോവിലിന് സമീപമാണ് സ്ഫോടനം. യന്ത്രമാണോ ബോംബാണോ സ്ഫോടനത്തിന് പിന്നിലെന്ന അന്വേഷണത്തിലാണ് പോലീസ്.
സൂര്യ എന്ന 23 കാരനാണ് കൊല്ലപ്പെട്ടത്. ദിലിപ് രാഘവന്‍ (22), തിരുമാള്‍ (22), യുവരാജ് (22), ജയറാം (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഗ്രാമീണര്‍ ക്ഷേത്രത്തിന്റെ വകയായ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. ടാങ്കില്‍ നിന്നും ലഭിച്ച യന്ത്രം സൂര്യ ക്ഷേത്രത്തിന് സമീപം കൊണ്ടുവന്നു വച്ചിരുന്നു. ഇത് തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് പ്രഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്ന് ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഫോറന്‍സിക് വിദഗ്ദ്ധരും, ബോംബ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
Post Your Comments