റിയാദ് : സൗദിയിൽ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം. ജനവാസ കേന്ദ്രമായ ഖമീസ് മുഷൈതിനെ ലക്ഷ്യമാക്കി ഹൂതികൾ അയച്ച ഡ്രോൺ വെടിവെച്ച് തകർത്തതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു. ജനവാസ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നത് രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങൾക്ക് എതിരാണെന്നും ഇതിനെതിരെ രാജ്യാന്തര സമൂഹം മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു.
Also read : സ്‌കൂള്‍ ഗതാഗതത്തിന് പുതിയ നിയമങ്ങളുമായി ഷാര്‍ജ
യെമനിലെ അംറാന്‍ പ്രവിശ്യയില്‍ നിന്ന് വ്യാഴാഴ്ച ഖമീസ് മുശൈത്തില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഹൂതികള്‍ അയച്ച രണ്ട് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തിരിന്നു. ഹൂതികളുടെ ആക്രമണം പ്രതിരോധിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുമുള്ള എല്ലാ നടപടികളും അറബ് സഖ്യസേന സ്വീകരിച്ചിട്ടുണ്ടെന്നു അന്ന് കേണല്‍ തുര്‍കി അല്‍ മാലികി അറിയിച്ചിരുന്നു
Post Your Comments