തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഒഡിഷാ തീരത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ ചില ജില്ലകളില്‍ 28 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
ALSO READ : വാട്ട്സ്ആപ്പ് മെസേജിന് താഴെ മൂന്ന് നീല ടിക്കുകള്‍ കണ്ടാൽ; വാർത്തയുടെ സത്യാവസ്ഥ ഇങ്ങനെ
ഇതേതുടര്‍ന്ന് ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 26-ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ 27-ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, 28-ന് കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്തമഴയാണ് പ്രതീക്ഷിക്കുന്നത്. മറ്റ് ജില്ലകളില്‍ നേരിയതോതിലോ മിതമായോ മഴലഭിക്കാനാണ് സാധ്യത.
ശനിയാഴ്ചയാണ് ന്യൂനമര്‍ദം സ്ഥിരീകരിച്ചത്. ഇത് കരയിലേക്കു കടന്ന് ഗുജറാത്തിലേക്ക് നീങ്ങുമെന്ന് കരുതുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട ‘ലെക്കീമ’ ചുഴലിക്കാറ്റിന്റെ സ്വാധീനവും കേരളത്തില്‍ മഴ പെയ്യാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
Post Your Comments