വാട്ട്സ്ആപ്പിലെ ടിക്ക് മാർക്കുകൾ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ പുറത്ത്. വാട്ട്സ്ആപ്പ് മെസേജിന് താഴെ മൂന്ന് നീല ടിക്കുകള്‍ കണ്ടാൽ സര്‍ക്കാര്‍ ആ മെസേജ് കണ്ടിട്ടുണ്ടാകുമെന്നാണ് പ്രചരിക്കുന്ന സന്ദേശം. രണ്ട് നീല ടിക്കുകള്‍ക്കൊപ്പം ഒരു ചുവന്ന ടിക്ക് മാര്‍ക്കാണ് കാണുന്നതെങ്കിൽ ആ സന്ദേശത്തിന്‍റെ പേരിൽ സര്‍ക്കാരിന് നടപടിയെടുക്കാമെന്നും ഒരു നീല ടിക്കും രണ്ട് ചുവന്ന ടിക്കുകളുമാണ് കാണുന്നതെങ്കിൽ മെസ്സേജ് അയച്ച ആള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു കഴിഞ്ഞെന്നും സന്ദേശത്തിൽ പറയുന്നു. അതുകൊണ്ട് വാട്ട്സ്ആപ്പിൽ മെസ്സേജുകള്‍ അയയ്ക്കുമ്പോള്‍ സൂക്ഷിക്കണമെന്നും രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിൽ സര്‍ക്കാരിനെതിരെയുള്ള മെസ്സേജുകള്‍ അയയ്ക്കരുതെന്നുമുള്ള നിർദേശവും സന്ദേശത്തിനൊപ്പമുണ്ട്.
Read also: ഇന്‍സ്റ്റാഗ്രാമിനും വാട്ട്സ്ആപ്പിനും ‘പുതിയ പേരുകള്‍’ : ഫെയ്‌സ്ബുക്ക് വക്താവ് വെളിപ്പെടുത്തുന്നു
എന്നാൽ സര്‍ക്കാരിന് വാട്ട്സ്ആപ്പിൽ വരുന്ന മെസ്സേജുകള്‍ വായിക്കാൻ കഴിയില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വാട്ട്സ്ആപ്പിലൂടെ അയയ്ക്കപ്പെടുന്ന മെസ്സേജുകള്‍ എൻഡ് – ടു – എൻഡ് എൻക്രിപ്റ്റഡ് ആയതിനാൽ വാട്ട്സ്ആപ്പ് മെസേജുകളും കോളുകളും അയച്ച ആള്‍ക്കും ലഭിച്ചയാള്‍ക്കുമല്ലാതെ വാട്ട്സ്ആപ്പ് കമ്പനിയ്ക്ക് പോലും വായിക്കാൻ കഴിയില്ലെന്ന് അധികൃതർ കൂട്ടിച്ചേർക്കുന്നു.
Post Your Comments