കൊച്ചി: ഭാദ്രപാദ മാസത്തിലെ വിനായക ചതുര്‍ത്ഥിയാണ് ചതുര്‍ത്ഥികളില്‍ ഏറെ വിശേഷപ്പെട്ടതായി കരുതുന്നത്. സകല വിഘ്‌നങ്ങളും നീക്കുന്ന വിഗ്നേശ്വരനായ ഗണപതിയുടെ ജന്മദിവസമായി വിശ്വാസികള്‍ ആചരിക്കുന്നത് ഈ ദിവസമാണ്. കേരളത്തിലും ഇത്തവണ വിപുലമായ ആഘോഷ പരിപാടികളോടെയാണ് ഗണേശോത്സവം നടക്കുന്നത്. അതിനായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങിളില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നു. കൊച്ചി നഗരവും വിനായക ചതുര്‍ത്ഥി ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ്. ഓഗസ്റ്റ് 30, 31 സെപ്റ്റംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ആഘോഷം നടക്കും. കലൂര്‍ പാവക്കുളം അമ്പലത്തിന് മുന്നില്‍ ഒരുക്കിയ ഗണേശ നഗറിലാണ് ഗണേശോത്സവം സംഘടിപ്പിക്കുന്നത്.
ALSO READ: ഗണപതി ഭഗവാന് മുന്നിൽ ഏത്തമിടുന്നതിന്റെ പ്രാധാന്യം
ഗണേശോത്സവത്തിന്റെ ഭാഗമായുള്ള ഗണേശ വിഗ്രഹങ്ങളുടെ മിഴിതുറക്കല്‍ ചടങ്ങ് 30-ന് വൈകീട്ട് നാലിന് ഹൈബി ഈഡന്‍ എം.പി.യും ചിത്രകാരന്മാരും ചേര്‍ന്ന് നിര്‍വഹിക്കും.
ആഘോഷങ്ങളുടെ ഭാഗമായി ദിവസവും ഗണപതിഹോമം, പ്രസാദ ഊട്ട്, ഗണേശ സഹസ്രനാമാര്‍ച്ചന, ദീപാരാധന, ഗണേശ ഭജന്‍ എന്നിവ ഉണ്ടാകുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.സെപ്റ്റംബര്‍ മൂന്നിന് ഉച്ചയ്ക്ക് മൂന്നിന് ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 108 ഗണേശ വിഗ്രഹങ്ങള്‍ ഗണേശോത്സവ വേദിയില്‍ എത്തിച്ചേരും. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം വൈകീട്ട് അഞ്ചിനാണ് ഗണേശോത്സവ ഘോഷയാത്ര ആരംഭിക്കുന്നത്. തുടര്‍ന്ന് രാത്രി 7.30-ന് ഗണേശവിഗ്രഹങ്ങള്‍ പുതുവൈപ്പ് കടല്‍ത്തീരത്ത് നിമജ്ജനം ചെയ്യും.
ALSO READ: വിനായക ചതുര്‍ത്ഥി : ഏറ്റവും കൂടുതലായി ആഘോഷിക്കുന്നത് ഈ സംസ്ഥാനത്ത്
Post Your Comments