![](/wp-content/uploads/2019/08/modi-1.jpg)
മനാമ: ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ സ്റ്റിയറിങ് മാത്രമാണ് തങ്ങളുടെ കൈകളിലെന്നും എന്നാല്‍ വേഗത വര്‍ധിപ്പിക്കാനുള്ള ആക്സിലറേറ്റര്‍ ജനങ്ങളുടെ നിയന്ത്രണത്തിലാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹ്‍റൈനിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അടുത്ത അഞ്ച് വര്‍ഷത്തിൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ ഘടന ഇരട്ടിയായി വർധിപ്പിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം. ഇന്ത്യയുടെ മുന്നിൽ അഞ്ച് ട്രില്യൻ ഡോളർ മൂല്യമുള്ള സമ്പദ്‍വ്യവസ്ഥയാണു ലക്ഷ്യമായുള്ളത്. സെപ്റ്റംബർ ഏഴിന് ഇന്ത്യയുടെ ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങും. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെക്കുറിച്ചാണ് ലോകം മുഴുവൻ ചർച്ച ചെയ്യുന്നത്. ചെറിയ മുതൽമുടക്കിൽ ഇത്ര വലിയ നേട്ടങ്ങൾ എങ്ങനെയാണ് ഇന്ത്യ സ്വന്തമാക്കുന്നതെന്ന അമ്പരപ്പിലാണ് ലോകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: മോദിയെ പുകഴ്ത്തിയ ജയറാം രമേശിനെ വിമര്‍ശിച്ച് കപില്‍ സിബല്‍
ഇന്ത്യയിലുള്ള നിങ്ങളുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടുമ്പോൾ അവിടെ ഒരു മാറ്റം അനുഭവപ്പെടുന്നതായി അവര്‍ പറയും. ഇന്ത്യയിൽ ഒരു മാറ്റം അനുഭവപ്പെടുന്നില്ലേ? ഇന്ത്യയുടെ ആത്മവിശ്വാസം വർധിച്ചില്ലേയെന്നും പ്രധാനമന്ത്രി ചോദിച്ചു. ഇന്ത്യയും ബഹ്റൈനും തമ്മില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി അടുത്ത ബന്ധമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. സിന്ധുനദീതട സംസ്കാരം മുതലുള്ള ബന്ധത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുള്ള അടുപ്പമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments