KeralaLatest News

ജീവിയ്ക്കാന്‍ വേണ്ടി ലഡു വില്‍പ്പക്കാരനായി.. ഒടുവില്‍ വായ്പയെടുത്ത് ബസ് വാങ്ങി.. പിന്നെ സംഭവിച്ചത് സിനിമാകഥയെ വെല്ലുന്ന ജീവിത കഥ : ഇത് വായിക്കുമ്പോള്‍ ആരുടേയും മനമുരുകും

പാലക്കാട്: ഇത് ബാലകൃഷ്ണന്‍ ബസ് മുതലാളി എന്ന് വേണമെങ്കില്‍ വിശേഷിപ്പിയ്ക്കാം. എന്നാല്‍ ആ മുതലാളി കുപ്പായം ബാലകൃഷ്ണന് ചേരില്ലാന്ന് ചില ഉദ്യോഗസ്ഥര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ബാലകൃഷ്ണന്റെ ജീവിതവും വഴിമുട്ടി. കഥയുടെ ഫ്‌ളാഷ് ബാക്ക് ഇങ്ങനെ

Read Also : പട്ടത്തിന്റെ കയറ് കുരുങ്ങി നാലരവയസുകാരിക്ക് ദാരുണാന്ത്യം

എറണാകുളത്ത് ബേക്കറിസാധനങ്ങളുടെ വ്യാപാരമായിരുന്നു കടമ്പഴിപ്പുറം കുളക്കാട്ടുകുറിശ്ശി ചെമ്പുംപാടത്ത് സി.കെ. ബാലകൃഷ്ണന്. സ്വന്തം ഗ്രാമത്തില്‍ നിന്ന് നിറയെ യാത്രക്കാരുമായി നഗരത്തിലേക്കൊരു ബസ് ബാലകൃഷ്ണന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞുനിന്നു. ആ സ്വപ്നത്തിന്റെ സാക്ഷാത്കാരമെന്നോണമാണ് വായ്പയെടുത്തും കൈയിലുള്ള ഇത്തിരിതുക സ്വരൂപിച്ചും ബാലകൃഷ്ണന്‍ ബസ് വാങ്ങിയത്. ഇനിയാണ് കഥ തുടങ്ങുന്നത്.

Read Also : ഓട്ടിസം ബാധിച്ച കുട്ടിയോട് അദ്ധ്യാപകന്റെ ലൈംഗികാതിക്രമം; കേസിൽ നിന്ന് രക്ഷിക്കുന്നത് പൊലീസോ? കുട്ടിയുടെ ബന്ധുക്കൾ പറയുന്നതിങ്ങനെ

കുളക്കാട്ടുകുറിശ്ശിയില്‍ നിന്നൊരു പെര്‍മിറ്റ് കിട്ടാന്‍ തന്നെ മാസങ്ങള്‍ വേണ്ടിവന്നു. അങ്ങന പരീക്ഷിത് ബസ് യാഥാര്‍ത്ഥ്യമായി. എന്നാല്‍ പുലര്‍ച്ചെ പുറപ്പെടുന്ന ബസ് ഓരോ ജങ്ഷനിലും പത്തും ഇരുപതും മിനിറ്റ് നിര്‍ത്തിയിട്ട് ഓടുംവിധമാണ് മോട്ടോര്‍ വാഹനവകുപ്പ് വിചിത്രമായ പെര്‍മിറ്റ് നല്‍കിയത്. മുന്നിലുംപിന്നിലും മറ്റ് ബസ്സുകളുണ്ട്. അവരെ ശല്യപ്പെടുത്താനാവില്ലെന്നായിരുന്നു ന്യായം.

Read Also ; ഇന്നു പ്രസവിച്ച ഭാര്യയും, കുഞ്ഞും ടൂറിന് വന്നേ പറ്റു; വാശി പിടിച്ച ഭർത്താവിന് സംഭവിച്ചത്

അങ്ങനെ ഒരോ സ്‌റ്റോപ്പിലും 10ഉം 15ഉം മിനിറ്റ് നിര്‍ത്തിയിട്ട് ഓടുന്ന ബസ്സിന് വരുമാനം വല്ലാതെ കുറഞ്ഞതോടെ തിരിച്ചടവ് മുടങ്ങി. സമയത്തിന്റെ ഗ്യാപ്പ് ശരിയാക്കാന്‍ ബാലകൃഷ്ണന്‍ പലതവണ കോടതി കയറിയിറങ്ങിയെങ്കിലും സമയം മാറ്റി നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതോടെ 2014-ല്‍ ബാങ്കുകാര്‍ കോടതിമുഖേന ബസ് പിടിച്ചെടുത്തിരുന്നെങ്കിലും പലതവണ ഓഫീസുകള്‍ കയറിയിറങ്ങി 2017-ല്‍ വണ്ടി വീണ്ടെടുത്തു.

അങ്ങനെ വര്‍ഷങ്ങള്‍ക്കുശേഷം കോടതിയുത്തരവിന്റെ പിന്തുണയോടെ പരീക്ഷിത്ത് ബുധനാഴ്ച വീണ്ടും റോഡിലിറങ്ങിയപ്പോള്‍ പേരൊന്ന് മാറ്റി. ബുധനാഴ്ചരാവിലെ ആറേമുക്കാലിന് കടമ്പഴിപ്പുറത്തിനടുത്ത് കുളക്കാട്ടുകുറിശ്ശിയില്‍നിന്ന് എസ്.ബി.എസ്. എന്നപേരിലാണ് ഓട്ടംതുടങ്ങിയത്. ഏറെ വിശ്വസിക്കുന്ന ഷാരുകോവില്‍ ഭഗവതിയുടെപേരിലാണ് ബസ്. ഷാരുകോവില്‍ ബസ് സര്‍വീസ് എന്നതിന്റെ ചുരുക്കപ്പേരായാണ് ബസ്സിന്റെ പേര് എസ്.ബി.എസ്. എന്നാക്കിയത്. ഉദ്യോഗസ്ഥരുടെ ചുവപ്പുനാടക്കുരുക്കിനെയും മറികടക്കാന്‍ ദൈവങ്ങള്‍ തുണയാവണമെന്ന് ബാലകൃഷ്ണന്‍ പ്രാര്‍ത്ഥിച്ചുകാണണം. മാര്‍ച്ച് 19-ന് കോടതിവിധി എത്തിയതോടെയാണ് വീണ്ടും ബസ് റോഡിലിറക്കാനുള്ള വഴി തെളിഞ്ഞത്. ഇപ്പോള്‍ ഒരുമിനിറ്റ്, രണ്ടുമിനിറ്റ് വ്യത്യാസത്തിലാണ് റൂട്ടനുവദിച്ചിട്ടുള്ളത്. അങ്ങനെ ബാലകൃഷ്ണന്റെ നിശ്ചദാര്‍ഡ്യത്തിന് മുന്നില്‍ ദൈവം പോലും തോറ്റുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button