മുംബൈ•പണം പിന്‍വലിക്കാന്‍ എ.ടി.എം കാര്‍ഡിന്റെ പിന്‍ നമ്പര്‍ പോലും നല്‍കും മുന്നേ ഇടപാടുകാരന് ലഭിച്ചത് ഒരു ലക്ഷത്തോളം രൂപ. മുംബൈ അന്ധേരി ഈസ്റ്റിലാണ് സംഭവം. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ റഫീക്വക്കാണ് പിന്‍ പോലും മുന്നേ 96,000 രൂപ ലഭിച്ചത്.
ആദ്യമൊന്ന് അമ്പരന്ന അവര്‍ തന്റെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ പണം സ്വന്തം അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ആയിട്ടില്ല എന്ന് മനസിലായി. തുടര്‍ന്ന്‍ ഉടന്‍ തന്നെ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ വിവരമറിയിക്കുകയും പണം അദ്ദേഹത്തെ ഏല്‍പിക്കുകയും ചെയ്തു.
ALSO READ: സർക്കാർ റിസോർട്ടിൽ വൻ ധൂർത്ത്; ടൂറിസം വകുപ്പിന് കോടികൾ നഷ്ടമായതിങ്ങനെ
എന്നാല്‍ ഈ സംഭവം കുറച്ചു ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട് .. പണം അവരുടേതല്ലെങ്കില്‍ മറ്റാരുടെതാണ്? സാധാരണ ഒരു എ.ടി.എമ്മില്‍ നിന്ന് ഒറ്റതവണ പിന്‍വലിക്കാന്‍ കഴിയുക 25,000 മുതല്‍ 50,000 രൂപ വരെയാണ്. പിന്നെയെങ്ങനെ 96,000 രൂപ ഒറ്റയടിക്ക് വന്നു?
Post Your Comments