കൊച്ചി: തനിക്ക് തീവ്രവാദ സംഘടനകളുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് അഖ്ദുള്‍ ഖാദര്‍ റഹീം അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചിരുന്നു. ശ്രീലങ്കയിലോ പാകിസ്ഥാനിലോ പോയിട്ടില്ലെന്നും ലഷ്‌കര്‍ കമാന്‍ഡര്‍ എന്ന് കേന്ദ്ര ഏജന്‍സികള്‍ പറയുന്ന അബു ഇല്യാസിനെ പരിചയമില്ലെന്നും റഹീം പറഞ്ഞു. എന്നാല്‍, ഇന്ത്യയിലേക്ക് പോരും മുമ്പ് ബഹ്‌റൈന്‍ പോലീസ് തന്നെ ചോദ്യം ചെയ്തിരുന്നതായി ഇയാള്‍ അറിയിച്ചു.
ALSO READ: ഭീകരരുടെ സാന്നിധ്യം; തമിഴ്‌നാട്ടിലെ നഗരങ്ങളിൽ കനത്ത ജാഗ്രത, കേരളത്തിലും തിരച്ചിൽ തുടരുന്നു
കേന്ദ്ര ഐബിയുടെയും തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെയും ഉദ്യോഗസ്ഥരാണ് ഇന്ന് ഇരുവരേയും വീണ്ടും ചോദ്യം ചെയ്യുന്നത്. കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ കൊച്ചിയില്‍ തന്നെ കേസെടുക്കാനും അല്ലെങ്കില്‍ വിട്ടയക്കാനുമാണ് ധാരണ. കേരളത്തിലടക്കം ഭീകരാക്രമണത്തിന് നീക്കം നടത്തുന്നെന്ന സംശയത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ അബ്ദുള്‍ ഖാദര്‍ റഹീം അടക്കമുള്ളവരുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടത്.
ALSO READ: ഭീകരരെ സഹായിച്ചെന്ന സംശയം : ഒരു സ്ത്രീ ഉള്‍പ്പടെ ആറ് പേർ തമിഴ്നാട്ടിൽ പിടിയിൽ
ഇന്നലെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാകാനെത്തിയപ്പോഴായിരുന്നു അബ്ദുള്‍ ഖാദര്‍ റഹീമിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ വരെ സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരും ദേശീയ അന്വേഷണ ഏജന്‍സിയും കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഇയാളെ ചോദ്യം ചെയ്തിരുന്നു.
Post Your Comments