വാട്ട്സ്ആപ്പിനും ഇന്‍സ്റ്റാഗ്രാമിനും ഏറ്റവും പുതിയ പതിപ്പ് എത്തിയെന്ന് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്ക് വക്താവ് പറഞ്ഞു. ചിലപ്പോള്‍ അത് പുതിയ പേരിലായിരിയ്ക്കും അത് അറിയപ്പെടാന്‍ പോകുന്നതെന്നും അദ്ദേഹം അറിയിച്ചു. മാത്രമല്ല വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഉടന്‍ എത്തുമെന്നും അധികൃതര്‍ അറിയിച്ചു. വാട്‌സ് ആപ്പ് ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പായ 2.19.228 കണ്ടെത്തിയെന്നും അധികൃതര്‍ പറയുന്നു. ഇതോടൊപ്പം ഫോട്ടോ ഷെയറിംഗ് അപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമിനും പുതിയ പതിപ്പ് എത്തിയിട്ടുണ്ടെന്ന് ഫെയ്‌സ്ബുക്ക് വക്താവ് അറിയിച്ചു. ഇന്‍സ്റ്റാഗ്രാമിന്റെ ഏറ്റവും പുതിയ പതിപ്പ് 106.0.0.24.118 എന്നാണെന്നും അധികൃതര്‍ പറഞ്ഞു.
Read Also : ഫിംഗര്‍ ലോക്കുമായി വാട്‌സ് ആപ്പ്
2012 ല്‍ ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാമിനേയും 2014 ല്‍ വാട്ട്സ്ആപ്പിനേയും ഏറ്റെടുത്തിരുന്നു. ഈ രണ്ട് ആപ്ലിക്കേഷനുകളും ലോകമെമ്പാടുമുള്ള കോടികണക്കിന് ജനങ്ങളാണ് ഉപയോഗിയ്ക്കുന്നത്.
Read Also : ഏവരും കാത്തിരുന്ന ഫീച്ചറുമായി വാട്‌സ് ആപ്പ്
അടുത്തിടെ വാട്ട്സ്ആപ്പ് ,ഉപഭോക്താക്കള്‍ക്കായി ഫിംഗര്‍പ്രിന്റ് ലോക്ക് എന്ന സവിശേഷ ഫീച്ചറും പുറത്തിറക്കിയിരുന്നു. ഇതോടെ ഈ ഫീച്ചര്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വാട്‌സ് ആപ്പ് ചാറ്റുകള്‍ മറ്റുള്ളവര്‍ കൈക്കടത്താനാകാത്ത വിധത്തില്‍ സ്വകാര്യമായി സൂക്ഷിയ്ക്കാന്‍ സാധിക്കും .
ഫിംഗര്‍പ്രിന്റ് ലോക്ക് സവിശേഷത പ്രവര്‍ത്തനക്ഷമമാക്കിയതിനുശേഷവും, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പ് കോളുകള്‍ക്ക് മറുപടി നല്‍കാനും ഫോണിലേയ്ക്ക് വരുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാനും കഴിയും.
Post Your Comments