KeralaLatest News

സീരിയൽ കാണൽ തടസ്സപ്പെട്ടു, ആഹാരം ചോദിച്ച ഭർത്താവിനു നേരെ വാക്കത്തിയെടുത്ത് ഭാര്യ; പിന്നീട് നടന്ന ജീവിത കഥ

കോട്ടയം: മദ്യലഹരിയിൽ ഭാര്യാഗൃഹത്തിലെത്തിയ ഭർത്താവ് ടിവിയിൽ സീരിയൽ കണ്ടുകൊണ്ടിരുന്ന ഭാര്യയോട് ആഹാരം ആവശ്യപ്പെട്ടതിന് ഭാര്യ വാക്കത്തിയെടുത്ത്‌ ഭർത്താവിനെ വെട്ടി.കുമരകത്താണ് സംഭവം. ഭാര്യയെയും മാതാപിതാക്കളെയും കുമരകം പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

ALSO READ: സ്വന്തം വാല്‍ മുറിച്ച് കബളിപ്പിച്ച് രക്ഷപ്പെടുന്ന പല്ലിയുടെ രാഷ്ടീയമാണ് സി.പി.എമ്മിന്റേത്; ബി. ഗോപാലകൃഷ്‌ണൻ

സീരിയൽ കാണുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കത്തികുത്തിൽ കലാശിച്ചത് . വെട്ടു കൊണ്ട ഭർത്താവ് മണർകാട് സ്വദേശി അഭിലാഷ് (34) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യലഹരിയിൽ ഭാര്യാഗൃഹത്തിലെത്തിയ ഭർത്താവ് ടിവിയിൽ സീരിയൽ കണ്ടുകൊണ്ടിരുന്ന ഭാര്യയോട് ആഹാരം ആവശ്യപ്പെട്ടു. എന്നാൽ സീരിയൽ കണ്ടുകൊണ്ടിരുന്ന ഭാര്യ ഭർത്താവ് പറഞ്ഞത് കേട്ടതായി പോലും ഭാവിച്ചില്ല. ഇരുവരും വാക്കേറ്റം തുടങ്ങി ഒടുവിൽ കയ്യാങ്കളിയിലെത്തി. ഇതോടെ ഭാര്യാപിതാവും മാതാവും വിഷയത്തിൽ ഇടപെട്ടു. തുടർന്ന് കൂട്ടത്തല്ലായി. ഇതിനിടെയാണ് ഭാര്യ ഭർത്താവിനെ വെട്ടിവീഴ്ത്തിയത്.

ALSO READ: തുഷാര്‍ വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചെന്ന കേസില്‍ വഴിമുട്ടി ഒത്തുതീര്‍പ്പ് ചര്‍ച്ച

സ്ഥിരം മദ്യപാനിയായ അഭിലാഷ് വീട്ടിലെത്തി ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button