Latest NewsUSA

നിർത്തിക്കോളാൻ ട്രംപ് ആജ്ഞാപിച്ചു, വീണ്ടും നികുതി ചുമത്തിയത് വിനയായി; ഈ രാജ്യത്തിന് വീണ്ടും തിരിച്ചടി

വാഷിങ്ടണ്‍: ചൈനയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ ഉടൻ പ്രവർത്തനം അവസാനിപ്പിക്കാൻ ട്രംപ് ഉത്തരവിട്ടു. ചൈന വീണ്ടും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ നികുതി ചുമത്തിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇതോടെ ട്രംപിന്റെ നിലപാട് ചൈനയ്ക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.

ALSO READ: തുഷാര്‍ വെള്ളാപ്പള്ളിയുടെ കേസ് അവസാനിപ്പിയ്ക്കാനുള്ള കോടികള്‍ കൈമാറുന്നത് പ്രവാസി വ്യവസായി : ഒത്തുതീര്‍പ്പിന് വഴങ്ങി നാസില്‍ : പണം കിട്ടിയാല്‍ കേസ് പിന്‍വലിയ്ക്കാം

അമേരിക്ക- ചൈന വ്യാപാര യുദ്ധം വീണ്ടും മൂര്‍ഛിക്കാന്‍ ട്രംപിന്റെ നീക്കം കാരണമാകും. അതേസമയം സ്വകാര്യ കമ്പനികളോട് ഒരു രാജ്യത്തുനിന്ന് പ്രവര്‍ത്തനം മതിയാക്കാനുള്ള ഉത്തരവിടാന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരമുണ്ടോയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല.

ALSO READ: കുവൈറ്റിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

യു എസ് ഉൽപ്പന്നങ്ങൾക്ക് മേല്‍ ചൈന അതിഭീമമായ നികുതി ചുമത്തുന്നുവെന്നാരോപിച്ച് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ ട്രംപ് കൂടുതല്‍ നികുതി ചുമത്തിയിരുന്നു. ഇതിന് പിന്നാലെ ചൈന വീണ്ടും നികുതി ഉയര്‍ത്തി. ഇരുരാജ്യങ്ങളും പരസ്പരം നികുതി ചുമത്തി പോര്‍ വിളി തുടരുന്നതിനിടെ ദിവസങ്ങള്‍ക്ക് മുമ്പ് ചൈന ചില അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 10 ശതമാനം നികുതി കൂട്ടി. ഇതിന് മറുപടിയെന്നോണം ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ ട്രംപ് അഞ്ച് ശതമാനം നികുതി ചുമത്തിയിരുന്നു. ഇതിന്റെ തുടര്‍ നടപടിയെന്നോണമാണ് അമേരിക്കന്‍ കമ്പനികളോട് ചൈനയിലെ കച്ചവടം നിര്‍ത്താന്‍ ട്രംപ് നിര്‍ദ്ദേശിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button