Festivals

ഓണത്തിന് ഓണപ്പൊട്ടന്മാര്‍ എത്തുന്നതെന്തിന്? വേഷം കെട്ടി വീടുകളില്‍ എത്തുന്നു

ഓണപ്പൊട്ടന്‍ അഥവാ ഓണേശ്വരന്‍..ഓണത്തെ ഓര്‍മ്മപ്പെടുത്തുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ചിലര്‍ക്ക് പ്രധാനമാണ്. വടക്കേ മലബാറിലാണ് ഓണപ്പൊട്ടന്മാര്‍ എത്തുന്നത്. തെയ്യരൂപത്തിലാണ് ഓണപ്പൊട്ടന്മാര്‍ വീടുകളിലെത്തുന്നത്. മലയസമുദായത്തില്‍ പെട്ടവരാണ് ഓണപ്പൊട്ടന്‍മാരായി വേഷം കെട്ടുന്നത്. മഹാബലിയുടെ പ്രതിപുരുഷനായാണ് ഓണപ്പൊട്ടന്‍ വേഷം കെട്ടുന്നത്.

വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാനായി മാവേലിത്തമ്പുരാന്‍ എഴുന്നെള്ളുന്നുവെന്ന സങ്കല്‍പ്പമാണ് ഓണപ്പൊട്ടന്‍. പത്ത് ദിവസത്തെ വ്രതത്തിന് ശേഷമാണ് ഓണപ്പൊട്ടനെന്ന വേഷം കെട്ടുന്നത്. ഓണപ്പൊട്ടന്മാര്‍ സംസാരിക്കാറില്ല. മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുമ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ വന്ന് കാണാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പ്രജകളെ കണ്ടാലും സംസാരിക്കാന്‍ പാടില്ലെന്ന് വാമനന്‍ നിബന്ധന വെച്ചിരുന്നു.

ഈ ഐതിഹ്യം നിലനില്‍ക്കുന്നത് കൊണ്ടാണ് ഓണപ്പൊട്ടന്‍ സംസാരിക്കാത്തത് എന്നാണ് വിശ്വാസം. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഓണപ്പൊട്ടന്‍ പ്രജകളെ കാണാനായി ഇറങ്ങുന്നത്. മുരിക്ക് കൊണ്ടുണ്ടാക്കിയ കിരീടം, വാഴനാര് കൊണ്ട് മുടി, പനയോല കൊണ്ട് ഓലക്കുട, തെച്ചിപ്പൂ കൊണ്ടുള്ള അലങ്കാരങ്ങള്‍ കൈക്കും കാലിനും എന്നിവയാണ് പ്രധാനപ്പെട്ട അലങ്കാരങ്ങള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button