അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളമായ യാത്രയയപ്പ് നൽകി അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. രണ്ടു ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ മോദി എത്തിയപ്പോൾ രാജകീയ വരവേൽപ്പായിരുന്നു ലഭിച്ചത്. പ്രധാനമന്ത്രിയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ശേഷം നരേന്ദ്രമോദിയുടെ ആദ്യ ഗൾഫ് സന്ദർശനമാണിത്.
യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് പുരസ്കാരവും പ്രധാനമന്ത്രി സ്വീകരിച്ചു. അതേസമയം ഇന്ത്യയുടെ റുപേ കാര്‍ഡ് അബുദാബിയിൽ നരേന്ദ്രമോദി പുറത്തിറക്കി. മാസ്റ്റര്‍ കാര്‍ഡിനും വിസ കാര്‍ഡിനും പകരമായി ഇന്ത്യ അവതരിപ്പിച്ച റുപേ കാര്‍ഡ് ആദ്യമായി എത്തുന്ന ഗള്‍ഫ് രാജ്യമെന്ന വിശേഷണവും ഇതോടെ യുഎഇ സ്വന്തമാക്കി.
A relationship built over generations!
PM @narendramodi and H.H. Crown Prince @MohamedBinZayed led delegation levels talks. Discussed the full spectrum of the strong India-UAE comprehensive strategic partnership. pic.twitter.com/DCW2azbq3R
— Raveesh Kumar (@MEAIndia) August 24, 2019
محمد بن زايد يودع رئيس وزراء الهند لدى مغادرته مطار الرئاسة بأبوظبي بعد زيارة رسمية للدولة pic.twitter.com/vfDjDywOk1
— محمد بن زايد (@MohamedBinZayed) August 24, 2019
Post Your Comments