ന്യൂഡല്‍ഹി: പ്രതിപക്ഷ സംഘത്തിന്റെ കാശ്മീർ സന്ദര്‍ശനം തടഞ്ഞതിനെതിരെ വിമർശനവുമായി രാഹുല്‍ ഗാന്ധി. ജനങ്ങളെ കാണണമെന്നും അവിടുത്തെ അവസ്ഥ എന്താണെന്ന് മനസിലാക്കണമെന്നുമുള്ള ഉദ്ദേശത്തോടെയാണ് താനുള്‍പ്പെട്ട നേതാക്കള്‍ കാശ്മീരിലെത്തിയത്. എന്നാല്‍ ഇവിടെയെത്തിയപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും കാര്യങ്ങള്‍ ശരിയായ രീതിയിലല്ല പോകുന്നതെന്ന് മനസിലായെന്നും രാഹുൽ പറയുകയുണ്ടായി.
Read also: രാഹുൽ ഗാന്ധിയെയും പ്രതിപക്ഷ നേതാക്കളെയും ശ്രീനഗർ എയർപോർട്ടിൽ തടഞ്ഞു
മുന്‍പ് കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് തന്നെ അവിടേയ്ക്ക് ക്ഷണിച്ചിരുന്നു. ആ ക്ഷണം സ്വീകരിച്ചാണ് താന്‍ അവിടേയ്ക്ക് പോയത്. തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരെ ചില ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്നും അവരെ അടിക്കുന്ന അവസ്ഥവരെ ഉണ്ടായെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, തിരുച്ചി ശിവ, മനോജ് ഝാ, ദിനേഷ് ത്രിവേദി എന്നിവരായിരുന്നു രാഹുലിനൊപ്പം കശ്മീരിലേക്ക് പോകാനെത്തിയത്.
Post Your Comments