ന്യൂഡല്‍ഹി: മുന്‍ധനമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയുടെ വിയോഗത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയ രംഗത്തെ അതികായനായിരുന്നു ജെയ്റ്റ്‌ലിയെന്നും ബൗദ്ധികമായും നിയമപരമായും ഉന്നതങ്ങളില്‍ നില്‍ക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി ഫെയ്ബുക്കില്‍ കുറിച്ചു.
ALSO READ: അരുണ്‍ ജയ്റ്റ്‌ലി എന്ന രാഷ്ട്രീയ പ്രതിഭയെ കുറിച്ച് അധികം അറിയാത്ത ചില കാര്യങ്ങള്‍
ഇന്ത്യയ്ക്ക് ഏറെ സംഭാവനകള്‍ നല്‍കിയ ഒരു നേതാവായിരുന്നു ജെയ്റ്റ്‌ലിയെന്നും അദ്ദേഹത്തിന്റൈ വിയോഗ വാര്‍ത്ത ഏറെ ദുഃഖിപ്പിച്ചുവെന്നും ഭാര്യ സംഗീത, മകന്‍ രോഹന്‍ എന്നിവരോട് സംസാരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തുവെന്നും മോദി പറഞ്ഞു. വിവേകവും നര്‍മബോധവും കൊണ്ട് അനുഗ്രഹിക്കപ്പെട്ട വ്യക്തിയായിരുന്നു ജെയ്റ്റ്‌ലി. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകള്‍ അദ്ദേഹത്തെ പ്രശംസിച്ചിരുന്നു. ഇന്ത്യയുടെ ഭരണഘടന, ചരിത്രം, പൊതുനയം, ഭരണം, ഭരണം എന്നിവയെക്കുറിച്ച് അഗാതമായ അറിവുള്ള ബഹുമുഖപ്രതിഭയായിരുന്നു അദ്ദേഹം. മോദി പറഞ്ഞു.
ALSO READ: അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു
ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വെച്ച് ഇന്ന് 12.30 ഓടെയായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചത്. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജെയ്റ്റ്‌ലിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവഗുരുതരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ ഉണ്ടായിരുന്നു. ചികിത്സാ രീതികളെല്ലാം പരാജയപ്പെട്ടു. പൂര്‍ണ്ണമായും യന്ത്രങ്ങളുടെ സഹായത്തോടെയാണ് ജെയ്റ്റ്ലിയുടെ ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ആശുപത്രി അധികൃതരും ഇന്ന് രാവിലെ തന്നെ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങി നിരവധി കേന്ദ്രമന്ത്രിമാരും ലോക്സഭാ സ്പീക്കറും അദ്ദേഹത്തെ എംയിസിലെത്തി സന്ദര്‍ശിച്ചിരുന്നു.
Post Your Comments