മലപ്പുറം: കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുമ്പോഴും പ്രതീക്ഷകള്‍ അവസാനിക്കുകയാണ്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തും പരിസരങ്ങളിലുമായി കഴിഞ്ഞ ദിവസങ്ങളി നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്താനായിട്ടില്ല. ഇതോടെയാണ് കാണാതായവരെ കണ്ടെത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.
കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ തെരച്ചിലില്‍ ആരേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കവളപ്പാറയില്‍ നിന്നും ഉരുള്‍പൊട്ടലില്‍ കാണാതായ 59 പേരില്‍ 48 പേരുടെ മൃതദേഹം ഇതിനകം തന്നെ കണ്ടെടുത്തിട്ടുണ്ട്. അപകടവിവരം പുറത്തറിഞ്ഞ അന്നു മുതല്‍ കവളപ്പാറയില്‍ തുടങ്ങിയ തെരച്ചില്‍ ഇപ്പോഴും തുടര്‍ന്നു വരികയാണ്. ദേശീയ ദുരന്ത നിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്‌സ്, സന്നദ്ധസംഘടനകള്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്തില്‍ സാധ്യമായ എല്ലാ രീതിയിലും തെരച്ചില്‍ നടത്തി വരികയാണ്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലവും പരിസരങ്ങളും ഇതിനുള്ളില്‍ തന്നെ രണ്ട് പ്രാവശ്യം മണ്ണ് നീക്കി തെരഞ്ഞിരുന്നെങ്കിലും ചൊവ്വാഴ്ചക്ക് ശേഷം ഒരാളെപ്പോലും കണ്ടെത്താന്‍ കഴിയാത്തത് കടുത്ത നിരാശയ്ക്കിടയാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച കണ്ടെത്തിയ മൃതദേഹം പലഭാഗങ്ങളായാണ് ലഭിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ ഇനി മൃതദേഹം കണ്ടെടുക്കാനാവുമെന്ന പ്രതീക്ഷ തെരച്ചില്‍ നടത്തുന്നവര്‍ക്കില്ല.
ALSO READ: ഇനി യുഎഇയിലെ മരുഭൂമികളിലും മഴ പെയ്യും; കൃത്രിമ മഴ പെയ്യിക്കാന്‍ പുതിയ പദ്ധതികള്‍
എന്നാല്‍ മൃതദേഹം വിശ്വാസപരമായി സംസ്‌ക്കരിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് കാണാതായവരുടെ ബന്ധുക്കള്‍. ‘കാണാതായ ബന്ധുക്കളെ മണ്ണില്‍ വിട്ട് പോകാന്‍ കഴിയില്ലെന്നും അത് തങ്ങള്‍ക്ക് ഏറെ സങ്കടകരമാണെന്നും ബന്ധുക്കളെ നഷ്ടപ്പെട്ടവര്‍ പറയുന്നു. ഇനി കണ്ടെത്താനുള്ള പതിനൊന്നുപേരില്‍ ഒമ്പതു പേര്‍ ആദിവാസികളാണ്.കവളപ്പാറയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കും എന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആന്റണി ഡൊമിനിക് വ്യക്തമാക്കി.
Post Your Comments