ന്യൂഡല്‍ഹി: സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ കശ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെങ്കില്‍ എന്തുകൊണ്ടാണ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് തിരിച്ചയച്ചതെന്ന ചോദ്യവുമായി കോൺഗ്രസ്. രാഹുല്‍ഗാന്ധിയെയും മറ്റു പ്രതിപക്ഷ കക്ഷി നേതാക്കളെയും ശ്രീനഗറില്‍നിന്ന് മടക്കി അയച്ചതിന് പിന്നാലെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തിയത്. എന്താണ് മോദി സര്‍ക്കാര്‍ മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ചോദിച്ചു.
Read also: കോണ്‍ഗ്രസിലെ മുതിര്‍ന്ന നാല് നേതാക്കള്‍ക്ക് മോദിയെ കുറിച്ച് പറയാനുള്ളത് ഇവയൊക്കെയാണ്
If the situation in Jammu & Kashmir is “normal” as the govt claims, why has the delegation of Opposition leaders led by Shri @RahulGandhi been sent back from Srinagar airport?
What is the Modi govt trying to hide? #RahulGandhiWithJnK
— Congress (@INCIndia) August 24, 2019
Post Your Comments