KeralaLatest News

പൊതുവേദിയില്‍ വെച്ച്‌ പ്രായമായ സ്ത്രീയോട് രോഷാകുലനായി പെരുമാറുന്ന മുഖ്യമന്ത്രി; വീഡിയോയുടെ സത്യാവസ്ഥ പുറത്ത്

കണ്ണൂര്‍:പ്രളയരക്ഷാപ്രവര്‍ത്തനത്തില്‍ മികവ് പ്രകടിപ്പിച്ചവരെ ആദരിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ത്രീയോട് കയര്‍ത്ത് സംസാരിച്ചെന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ പുറത്ത്. മുഖ്യമന്ത്രി സ്ത്രീയോട് ദേഷ്യപ്പെട്ടുകൊണ്ട് ‘പോയി ഇരിക്ക്, അവിടെപ്പോയി ഇരിക്ക്’ എന്ന് പറയുന്നത് വീഡിയോയിൽ കാണാൻ കഴിയും. എന്നാൽ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും രാജ്യസഭാഗം കെ.കെ രാഗേഷും മാധ്യമപ്രവർത്തകനായ സുനില്‍ ഐസകും.

Read also: വീണ്ടും പിണറായി വിജയന്റെ രൗദ്രഭാവം, പരാതി പറയാനെത്തിയെ വോട്ടറായ വൃദ്ധയ്ക്ക് സംഭവിച്ചത്? കരളലിയിപ്പിക്കുന്ന കാഴ്ച്ച സമൂഹ മാധ്യമങ്ങളിൽ വൈറൽ

മുഖ്യമന്ത്രി വേദിയിലിരിക്കുമ്പോള്‍ പ്രായമായ ഒരു സ്ത്രീ അരികിലെത്തി അദ്ദേഹത്തിന് കൈകൊടുത്ത് സംസാരിച്ചുവെന്ന് രാഗേഷ് പറയുന്നു. ആറ്റടപ്പയാണ് തന്റെ വീടെന്നും തന്നെ അറിയില്ലേയെന്നും ചോദിക്കുന്നു. മുഖ്യമന്ത്രി ഇതിനോട് വളരെ സൗമ്യനായി ചിരിച്ചു കൊണ്ടാണ് പ്രതികരിക്കുന്നത്. മുഖ്യമന്ത്രിയെ അടുത്തറിയുന്ന ആരോ ആണെന്നാണ് ഞങ്ങളൊക്കെ കരുതിയത്. പൊടുന്നനെയാണ് നിങ്ങളെയൊന്നും വിടില്ല എന്നൊക്കെ അവര്‍ ബഹളമുണ്ടാക്കി പറഞ്ഞത്. മുഖ്യമന്ത്രിയുടെ കയ്യില്‍ പിടിച്ചാണല്ലോ സംസാരിച്ചത്. അങ്ങനെ വയലന്റാകുമെന്ന് തോന്നിയപ്പോള്‍ മുഖ്യമന്ത്രി ശബ്ദമുയര്‍ത്തി അവരോട് സദസ്സില്‍ പോയിരിക്കാന്‍ പറയുകയായിരുന്നു. അതിനുശേഷം മുഖ്യമന്ത്രി ചിരിക്കുകയും ചെയ്തുവെന്നും രാഗേഷ് പറയുകയുണ്ടായി.

പരസ്പര ബന്ധമില്ലാതെയാണ് അവര്‍ പെരുമാറിയതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി. ആ സ്ത്രീ വേദിയില്‍ കയറി വരികയും ഞങ്ങള്‍ക്കെല്ലാം കൈ തരികയും ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രിയോട് സംസാരിച്ചു. എന്നാല്‍ അവര്‍ പെട്ടെന്ന് ശബ്ദമുയര്‍ത്തിയപ്പോള്‍ മുഖ്യമന്ത്രി അവരോട് സദസ്സില്‍ പോയിരിക്കാന്‍ പറയുകയായിരുന്നുവെന്നും അതില്‍ മറ്റ് പ്രശ്നങ്ങളില്ലെന്നും മന്ത്രി പറയുകയുണ്ടായി.

തളിപ്പറമ്പ് സ്വദേശിയായ സ്ത്രീ നേരിയ മാനസികാസ്വാസ്ഥ്യം പ്രകടപ്പിക്കുന്നുവെന്നാണ് പൊലീസ് പറയുന്നതെന്ന് മാധ്യമപ്രവർത്തകനായ സുനില്‍ ഐസക്കും പറയുകയുണ്ടായി. നേരെത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത കണ്ണൂരിലെ ഒരു വേദിയിലെത്തിയും ഇവര്‍ സമാനരീതിയില്‍ പരാതി പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button