KeralaLatest News

തുഷാര്‍ വെള്ളാപ്പള്ളിയ്ക്കു വേണ്ടി മുഖ്യമന്ത്രി പിണറായി ഇടപെട്ടതോടെ പുറത്തുവന്നത് പിണറായി-ബിജെപി അവിശുദ്ധകൂട്ടുകെട്ട് : ആരോപണവുമായി വി.എം.സുധീരന്‍

തിരുവനന്തപുരം : തുഷാര്‍ വെള്ളാപ്പള്ളിയ്ക്കു വേണ്ടി മുഖ്യമന്ത്രി പിണറായി ഇടപെട്ടതോടെ പുറത്തുവന്നത് പിണറായി-ബിജെപി അവിശുദ്ധകൂട്ടുകെട്ട് , ആരോപണവുമായി വി.എം.സുധീരന്‍.
ചെക്കു കേസില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി രംഗത്തുവന്നതോടെ പിണറായി-ബിജെപി കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളി നടേശന്‍ എന്നു വ്യ്ക്തമായതായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ അഭിപ്രായപ്പെട്ട. ഇവരെല്ലാം ഒറ്റ കൈയാണ് എന്നാണ് തുഷാര്‍ സംഭവത്തിലൂടെ വ്യക്തമായതെന്ന് സുധീരന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.

Read Also : നാസില്‍ അബ്ദുള്ളയുടെ വെളിപ്പെടുത്തല്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ മുഖം കൂടുതല്‍ വികൃതമാക്കുന്നത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

‘തുഷാര്‍ സംഭവ’ത്തോടെ പിണറായി-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളിയെന്നത് ആവര്‍ത്തിച്ച് വ്യക്തമാക്ക പെട്ടിരിക്കുകയാണ്.

മുഖ്യമന്ത്രി പദവും എസ്എന്‍ഡിപി യോഗ നേതൃപദവികളും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് എങ്ങനെ ഫലപ്രദമായി ദുരുപയോഗം ചെയ്യാമെന്നും ആ കൂട്ടുകെട്ടിന്റെ ഇടപെടലുകള്‍ നമുക്ക് കാണിച്ചു തന്നു.
ഇവരെല്ലാം ‘ഒറ്റകൈ’യാണ്.

തുഷാര്‍ അജ്മാനില്‍ അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്കു കത്തയച്ചിരുന്നു. തുഷാറിനെ രക്ഷിക്കാന്‍ നിയമപരമായി സാധ്യമായ എല്ലാം ചെയ്യണമെന്നായിരുന്നു കത്തിലെ അഭ്യര്‍ഥന.

shortlink

Related Articles

Post Your Comments

Related Articles


Back to top button