Latest NewsIndia

ജീവിതം കരുപ്പിടിപ്പിക്കാന്‍ ബസിനസ് ആരംഭിച്ചു, ഒടുവില്‍ നഷ്ടക്കണക്കും ജയില്‍വാസവും; തുഷാറിനെതിരെ പരാതി നല്‍കിയ നാസിലിന് പറയാനുള്ളത്

 

അബുദാബി: ചെക്ക് കേസില്‍പ്പെട്ട തുഷാര്‍ വെള്ളാപ്പള്ളിക്കൊപ്പം രാഷ്ട്രീയം മറന്ന് കേരള മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ നില്‍ക്കുന്നു. തുഷാറിന് നിയമ പരിരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് മുഖ്യമന്ത്രി കത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്നും അടിയന്തിര ഇടപെടല്‍ വേണമെന്നും പിണറായി അഭ്യര്‍ത്ഥിക്കുന്നു. പ്രമുഖ വ്യവസായി എം.എ യൂസഫലിയുടെ നേതൃത്വത്തില്‍ തുഷാറിന്റെ ജാമ്യത്തിനായി ശ്രമിക്കുന്നു. ഒടുവില്‍, ഒന്നര ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തേക്ക്. പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ (ഇരുപത് കോടി രൂപയോളം) തട്ടിപ്പ് നടത്തിയ തുഷാറിന് അധികാരത്തിന്റെയും ആള്‍ബലത്തിന്റെയും ഉറപ്പില്‍ വീണ്ടും സുഖവാസം. പക്ഷെ, എല്ലാം നഷ്ടപ്പെട്ടത് തൃശൂര്‍ കൊടുങ്ങല്ലൂര്‍ പുതിയകാവ് സ്വദേശി നമ്പിപുള്ളിലത്ത് അബ്ദുള്ളയുടെ മകനായ നാസില്‍ അബ്ദുള്ള എന്ന യുവാവിനാണ്. ബിസിനസ് ആരംഭിച്ചത് തുഷാറുമൊത്താണെങ്കിലും നാസിലിന് പറയാനുള്ളത് ജയില്‍വാസത്തിന്റെയും ദുരിത ജീവിതത്തിന്റെയും കഥകളാണ്.

ALSO READ: തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിന് വഴിവെച്ചത് രാഷ്ട്രീയം നോക്കാതെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി : എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് നേതാവ് പുറത്തുവിട്ട കുറിപ്പ് വൈറലാകുന്നു

ബിടെക് പാസായ ശേഷം യുഎഇയില്‍ അല്‍മൊയ് കമ്പനിയില്‍ ജോലി നോക്കിയ ശേഷമാണ് നാസിര്‍ സ്വന്തമായി ബിസിനസ് ആരംഭിച്ചത്. എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ബോയിംഗ് കണ്‍സ്ട്രക്ഷന്‍സ് കമ്പിനിയുടെ സബ് കോണ്‍ട്രാക്ട് എടുത്തതോടെ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുവന്ന ബിസിനസ് തകര്‍ന്നു. നാസില്‍ സ്വന്തമായി തുടങ്ങിയ കമ്പനി അഞ്ചോ ആറോ മാസങ്ങള്‍കൊണ്ട് തന്നെ നല്ല നിലയില്‍ എത്തിയിരുന്നു. അതിനിടെയിലാണ് തുഷാറിന്റെ കമ്പനിയുടെ സബ് കോണ്‍ട്രാക്ട് ലഭിക്കുന്നത്.കൈയ്യില്‍ നിന്നും പണം മുടക്കിയും പരിചയമുള്ള കടകളില്‍ നിന്നും സാധനങ്ങള്‍ കടംവാങ്ങിയുമായിരുന്നു നാസില്‍ കമ്പനിയുടെ പണി തീര്‍ത്തത്. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്ലംബിംഗ് ജോലികളായിരുന്നു തുഷാറിന്റെ കമ്പിനിക്ക് വേണ്ടി നാസിലിന്റെ സ്ഥാപനം ഏറ്റെടുത്ത് നടത്തിയത്. എന്നാല്‍ പണത്തിനു പകരം ചെക്കായിരുന്നു ലഭിച്ചത്.

ALSO READ: തുഷാറിനെ പോലെയല്ല ഗള്‍ഫിലെ ജയിലുകളില്‍ കിടക്കുന്ന മറ്റുള്ളവര്‍- ഏറ്റവും മഹനീയമായ ദൗത്യമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചിട്ടുള്ളതെന്ന് ഇപി ജയരാജന്‍

പണം നല്‍കാമെന്നു പറഞ്ഞ് പല അവധികള്‍ നല്‍കിയെങ്കിലും പണം നല്‍കാന്‍ തയ്യാറാകാതെ തുഷാര്‍ നാസിലിനെ പറ്റിക്കുകയായിരുന്നു. സാധനങ്ങള്‍ വാങ്ങിയ സ്ഥാപനങ്ങള്‍ നാസിലിനെതിരെ കേസ് കൊടുത്തു. കേസില്‍ നിന്നും ഒഴിവാകാന്‍ കടംവാങ്ങിയും മറ്റും ചിലരുടെ പണം നല്‍കി. എന്നാല്‍ കോടികളുടെ ബാധ്യത തീര്‍ക്കാന്‍ നാസിലിന് കഴിഞ്ഞില്ല. കടത്തിനൊപ്പം പിന്നെ ജയില്‍വാസവും അനുഭവിക്കേണ്ടി വന്നു. ഏഴുവര്‍ഷത്തെ തടവിനാണ് നാസിലിനെ ശിക്ഷിച്ചത്. തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും തുഷാറുമായി ബന്ധപ്പെടുകയും പണം നല്‍കാത്തതിനാല്‍ നാസില്‍ ജയിലില്‍ കഴിയുകയാണെന്ന് അറിയിക്കുകയും ചെയ്തു. പക്ഷെ ഫലമുണ്ടായില്ല. ഇതിനിടെ നാസിലിനെതിരെ പരാതി നല്‍കിയ സ്പോണ്‍സര്‍ മരിച്ചു. ഇതോടെ അദ്ദേഹത്തിന്റെ മക്കള്‍ നാസിലിന്റെ അപേക്ഷ പരിഗണിച്ച് മാപ്പ് നല്‍കാന്‍ തയ്യാറായി. അങ്ങനെയാണ് നാസില്‍ ജയില്‍ മോചിതനാകുന്നത്. പക്ഷെ അപ്പോഴേയ്ക്കും കടം കാരണം നാട്ടിലെത്താന്‍ പറ്റാത്ത അവസ്ഥയായി.

ALSO READ: തുഷാര്‍ വെള്ളാപ്പള്ളിയ്ക്കു വേണ്ടി മുഖ്യമന്ത്രി പിണറായി ഇടപെട്ടതോടെ പുറത്തുവന്നത് പിണറായി-ബിജെപി അവിശുദ്ധകൂട്ടുകെട്ട് : ആരോപണവുമായി വി.എം.സുധീരന്‍

പിന്നീട് കടം വാങ്ങിയും ചെറിയ ജോലികള്‍ ചെയ്തുമായിരുന്നു നാസില്‍ ഉപജീവനം നടത്തിയിരുന്നത്. മകന്റെ ബിസിനസ് തകര്‍ച്ചയും ജയില്‍വാസവും ഒക്കെയറിഞ്ഞ് പിതാവ് കിടപ്പിലായി. ഇതിനിടെ നാസിലിന്റെ കഥയറിഞ്ഞ മലപ്പുറം തിരുനാവായ സ്വദേശിയായ ഗള്‍ഫ് വ്യവസായിയാണ് തുഷാറിനെതിരെ നിയമ പോരാട്ടത്തിനു പിന്തുണ വാഗ്ദാനം ചെയ്യ്തതും കേസ് കൊടുക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും ചെയ്തത്. യുഎഇയിലുള്ള തുഷാറിന്റെ സ്ഥലം വാങ്ങാന്‍ എന്ന പേരിലായിരുന്നു തുഷാറിനെ അജ്മാനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിച്ചത്. പക്ഷേ തുഷാറിനായി ഇടപെടലുകള്‍ നടത്തിയ സര്‍ക്കാര്‍ പക്ഷെ വഞ്ചിക്കപ്പെട്ട നാസിലിനെക്കുറിച്ച് അന്വേഷിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button