ഹരിയാന: ഹരിയാനയിലെ കര്‍ണാലില്‍ എട്ട് പേര് ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. അപകടനില തരണം ചെയ്ത യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. യുവതി തന്റെ ഫോണില്‍ നിന്ന് പോലീസ് എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചിരുന്നു. ഈ നമ്പർ പിന്തുടര്ന്നാണ് പോലീസ് യുവതിയെ കണ്ടെത്തിയത്.
ALSO READ: ബാബാ രാംദേവിന്റെ അടുത്ത അനുയായി ആശുപത്രിയില്‍
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരിച്ചറിയാത്ത എട്ട് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ കണ്ടെത്താനായി പോലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്.യുവതി വിവാഹിതയാണ്.
ALSO READ: മുൻ ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫി ക്ലബിലേക്ക് തിരികെയെത്തി
കമ്പിവടി കൊണ്ട് യുവതിയെ മര്‍ദിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ഉത്തര്‍പ്രദേശ് സ്വദേശിയായ യുവതി കര്‍ണാല്‍ റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുമ്പോൾ പ്രതികളില്‍ ഒരാളെത്തി യുവതിയ്ക്ക് ഭക്ഷണം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് യുവതിയെ സമീപത്തുള്ള ഹോട്ടലിന് പിറകുവശത്തുള്ള ഫാക്ടറി ഷെഡ്ഡിലേക്ക് കൂട്ടികൊണ്ടുപോയി. ഈ സമയം മറ്റ് ഏഴ് പ്രതികളും അവിടെയുണ്ടായിരുന്നു.
Post Your Comments