![Muhammad rafi](/wp-content/uploads/2019/08/Muhammad-rafi.jpg)
മുംബൈ: ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം മുഹമ്മദ് റാഫി ക്ലബിലേക്ക് തിരികെയെത്തി. നിലവിൽ ചെന്നൈയിൻ എഫ്സിക്ക് വേണ്ടിയാണ് റാഫി കളിക്കുന്നത്. ഇക്കഴിഞ്ഞ എഎഫ്സി കപ്പിൽ ചെന്നൈക്കു വേണ്ടി റാഫി മികച്ച പ്രകടനം നടത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് താരത്തെ ബ്ലാസ്റ്റേഴ്സ് തിരികെ എത്തിച്ചതെന്നാണ് വിവരം.
ALSO READ: ഗ്രൂപ്പ് ഫോട്ടോയില്‍ കുടവയര്‍ മറച്ച് രോഹിത് ശർമ്മ; താരത്തിന്റെ ബുദ്ധിയെ പുകഴ്ത്തി ആരാധകർ
കഴിഞ്ഞ ദിവസം റാഫിയുമായി വേർപിരിഞ്ഞു എന്ന് ചെന്നൈയിൽ എഫ്സി വ്യക്തമാക്കിയിരുന്നു. എത്ര നാളത്തെ കരാറിലാണ് റാഫി എത്തുകയെന്നത് വ്യക്തമല്ല. വരും ദിവസങ്ങളിൽ അദ്ദേഹത്തിൻ്റെ വരവ് ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിക്കും.
2015-16 സീസണിൽ ബ്ലാസ്റ്റേഴ്സിനു വേണ്ടി 25 മത്സരങ്ങൾ കളിച്ച റാഫി 6 ഗോളുകൾ നേടിയിരുന്നു. ഹെഡർ ഗോളുകളിലൂടെ ശ്രദ്ധേയനായ റാഫി ഹെഡ് മാസ്റ്റർ എന്നാണ് അറിയപ്പെടുന്നത്.
Post Your Comments