ദോഹ : ഖത്തറില്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഫോണ്‍ സേവന ദാതാക്കള്‍. ഓണ്‍ലൈന്‍ വഴി പണം നിക്ഷേപിച്ചാല്‍ വന്‍ലാഭം ലഭിയ്ക്കുമെന്ന് അറിയിച്ചുള്ള വ്യാജ ഫോണ്‍കോളുകളാണ് ജനങ്ങള്‍ക്ക് വരുന്നത്. പ്രവാസികളും സ്വദേശികളുമുള്‍പ്പെടെ നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ കോളുകള്‍ ലഭിക്കുന്നത്. ഇതേതുടര്‍ന്ന് രാജ്യത്തെ പ്രധാന സെല്ലുലാര്‍ സേവന കമ്പനിയായ ഉരീദു ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഖത്തരി നമ്പറില്‍ നിന്നും നാട്ടിലുള്ളവര്‍ക്കും ഇത്തരത്തില്‍ കോളുകള്‍ ലഭിച്ചിട്ടുണ്ട്.
Read Also : ഓണ്‍ലൈന്‍ തട്ടിപ്പ്: ഈ ആപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കി ആര്‍ബിഐ
ലണ്ടനില്‍ നിന്നും മറ്റ് യൂറോപ്യന്‍ നഗരങ്ങളില്‍ നിന്നാണെന്നാണ് ആദ്യം പറയുകയെങ്കിലും ഖത്തരി നമ്പറാണെന്ന് തിരിച്ചു പറയുമ്പോള്‍ കട്ടാകും. പിന്നീട് ഈ നമ്പറുകളില്‍ തിരിച്ചുവിളിച്ചാല്‍ കിട്ടുകയുമില്ല. ഐ.എം.ഒ പോലെയുള്ള വീഡിയോ കോള്‍ ആപ്പുകളിലൂടെയും ഇത്തരം കോളുകള്‍ വരുന്നതായി ഉപയോക്താക്കള്‍ പറയുന്നു.
Read More : യുഎഇയില്‍ ജോലി അന്വേഷിച്ചെത്തുന്നവരെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പ്
വ്യാജ ഫോണ്‍കോളുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ പ്രധാന സെല്ലുലാര്‍ സേവന കമ്പനിയായ ഉരീദു ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പണം തട്ടിയെടുക്കുന്നതിനോ വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നതിനായോ അജ്ഞാതര്‍ വിളിക്കുകയാണെങ്കില്‍ അവരോടെ പ്രതികരിക്കരുത്. പകരം ആ നമ്പറുകള്‍ മനസ്സിലാക്കി 111 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണമെന്നും ഫോണ്‍ സേവന ദാതാക്കള്‍ അറിയിച്ചു.
Post Your Comments