Latest NewsIndia

ഓണ്‍ലൈന്‍ തട്ടിപ്പ്: ഈ ആപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കി ആര്‍ബിഐ

മുംബൈ: ഓണ്‍ലൈന്‍ പണമിടപാടില്‍ തട്ടിപ്പ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ എനിഡെസ്‌ക് (Anydesk) എന്ന ആപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കി റിസര്‍ബാങ്ക്. ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ കവരാന്‍ ഈ ആപ്പിലൂടെ തട്ടിപ്പുകാര്‍ ശ്രമിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. ബാങ്കുകളും പണമിടപാടു സ്ഥാപനങ്ങളും ഈ ആപ്പിനെ സൂക്ഷിക്കണമെന്ന് ആര്‍ബിഐ ആവശ്യപ്പെട്ടു.ഉപയോക്താവില്‍ നിന്ന് വേണ്ടത്ര പെര്‍മിഷന്‍സ് ലഭിച്ചുകഴിഞ്ഞാല്‍ എനിഡെസ്‌ക് സ്വകാര്യ ഡേറ്റയിലേക്കു കടന്നു കയറി യൂണിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫെയ്സ് (UPI) ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ആപ്പുകളിലൂടെ പണം കവരുമെന്ന് ആര്‍ബിഐ വ്യക്തമാക്കി.

പണമിടപാടു നടത്തുന്ന ആപ്പുകള്‍ സൃഷ്ടിക്കുന്നവര്‍ കടുത്ത നിയന്ത്രണങ്ങളോടു കൂടിയെ അവയെ പൊതുജനത്തിന് നല്‍കാവൂ എന്ന് ആര്‍ബിഐ 2019 ജനുവരി 10ന് പുറത്തിറക്കിയ നോട്ടീസിലും, നാഷണല്‍ പെയ്മെന്റ്സ് കമ്മിഷന്‍ ഓഫ് ഇന്ത്യയും (NPCI) പറയുന്നത്. എന്‍പിസിഐ ആണ് രാജ്യത്തെ റീട്ടെയ്ല്‍ പണമിടപാടുകള്‍ നോക്കി നടത്തുന്നത്.

അതേസമയം ബാങ്കുകളും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നുണ്ട്. പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോസ്മോസ് ബാങ്കില്‍ നിന്ന് 940 ദശലക്ഷം രൂപയാണ് തട്ടിച്ചെയുത്തതത്. റൂപേ (RuPay), വീസാ കാര്‍ഡുകള്‍ ക്ലോണ്‍ ചെയ്തായിരുന്നു തട്ടിപ്പ്്. എന്നാല്‍, തങ്ങളുടെ ബാങ്കിങ് സിസ്റ്റം സുരക്ഷിതമാണെന്നും പെയ്മെന്റ് ഗെയ്റ്റ്വേയാണ് ഹാക്കു ചെയ്യപ്പെട്ടതെന്നും അതുകൊണ്ട് പേടി വേണ്ടെന്നുമാണ് ബാങ്ക് ് ബാങ്ക് നിക്ഷേപകരെ അറിയിച്ചത്.

നോട്ടു നിരോധനത്തിനു ശേഷമാണ് ഇത്തരം ഹാക്കിങ്ങുകള്‍ വര്‍ധിച്ചത്. ജനങ്ങള്‍ കൂടുതലായും ഓണ്‍ലൈന്‍ പണമിടപാടുകളെ ആശ്രയിക്കാന്‍ തുടങ്ങിയതോടെയാണിത്. എന്നാല്‍ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെയുള്ള നീക്കങ്ങളും ദ്രുതഗതിയിലാണെന്നാണ് സൂചന. ഓണ്‍ലൈന്‍ പണമിടപാടുകളില്‍ വേണ്ട കരുതലുകളെക്കുറിച്ച് ഉപയോക്താക്കളെ ഓര്‍മപ്പെടുത്തണമെന്നാണ് മൊബൈല്‍ ആപ് സുരക്ഷയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ആപ്നോക്സ് (Appknox) പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button