പാരിസ്: ഫ്രാൻസിലെ പ്രവാസി ഇന്ത്യക്കാരെ കോരിത്തരിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. പുതിയ ഇന്ത്യയിൽനിന്ന് അഴിമതിക്കാരെ തുടച്ചുനീക്കുമെന്ന് മോദി വ്യക്തമാക്കി. അഴിമതിയുടെ ഒരു ചെറു കണിക പോലും ഇന്ത്യയിൽ വെച്ചുപുറപ്പിക്കില്ലെന്നും മോദി കൂട്ടിച്ചേർത്തു.
സി.ബി.ഐ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തെ സൂചിപ്പിച്ചാണ് മോദിയുടെ പ്രസ്താവനയെന്നാണ് കരുതപ്പെടുന്നത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിനെ പറ്റിയായിരുന്നു മോദിയുടെ പരാമര്‍ശം. ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ നിലനില്‍ക്കുന്നത് ശ്കതമായ സുഹൃത്ബന്ധമാണെന്നും മോദി പറഞ്ഞു. ഫ്രാന്‍സില്‍, പാരിസിലുള്ള യുനെസ്കോ ആസ്ഥാനത്ത് എത്തിയ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്ര മോദി.
ALSO READ: ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടിലെത്തിയതായി സൂചന, സംഘത്തില്‍ മലയാളിയും; ജാഗ്രതാ നിര്‍ദേശം
ബി.ജെ.പി സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ തീരുമാനങ്ങള്‍ ഒരിക്കലും നടക്കില്ല എന്നാണ് കരുതപ്പെട്ടിരുന്നതെന്നും ഒരു താത്കാലിക അനുച്ഛേദം എടുത്ത് മാറ്റാന്‍ ഇന്ത്യയ്ക്ക് എഴുപത് വര്‍ഷം വേണ്ടിവന്നുവെന്നും മോദി പറഞ്ഞു. അതിനെ കുറിച്ച് ആലോചിക്കുമ്പോൾ ചിരിക്കണോ കരയണോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments