തിരുവനന്തപുരം: ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ ‘ഒളിവില്‍പോയ’ കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരത്തെ കഴിഞ്ഞ ദിവസം സിബിഐ അതീവ നാടകീയമായി പിടികൂടിയിരുന്നു. പി. ചിദംബരത്തിന്റെ വീട്ടുമതില്‍ ചാടിക്കന്ന് ബലം പ്രയോഗിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍ മുതിര്‍ന്ന ഒരു നേതാവിനെ ഇത്തരത്തില്‍ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചത്. എന്നാല്‍ ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. അഴിമതിക്കാരെ പിടികൂടുന്നില്ലെന്നായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും പരാതി. എന്നാല്‍, അവരെ പിടികൂടുമ്പോള്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് ആരോപിക്കുകയാണ്. പി.ചിദംബരം സത്യസന്ധനല്ലെന്ന് അറിയാമെങ്കിലും അടുത്തതാരെന്ന് അറിയാനുള്ള വേവലാതിയുള്ളവരാണ് ബഹളം വയ്ക്കുന്നതെന്നും കെ.സുരേന്ദ്രന് ആരോപിച്ചു. ലക്ഷക്കണക്കിന് കോടിയാണ് യു.പി.എ ഭരണകാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൊള്ളയടിച്ചതെന്നും ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നിങ്ങളെന്താ അഴിമതിക്കാരെ പിടിക്കാത്തതെന്നായിരുന്നു പ്രതിപക്ഷവും മാധ്യമങ്ങളും കഴിഞ്ഞ അഞ്ചുകൊല്ലം ചോദിച്ചുകൊണ്ടിരുന്നത്. പിടിക്കാന്‍ തുടങ്ങിയപ്പോള്‍ രാഷ്ട്രീയവൈരാഗ്യം എന്നു പറഞ്ഞ് അതിനും കുറ്റം. ചെട്ട്യാര് ഹരിശ്ചന്ദ്രനായതുകൊണ്ടൊന്നുമല്ല ഇവര്‍ ബഹളം വെക്കുന്നത്. അടുത്തതാരാണെന്നറിയാനുള്ള വേവലാതിയാണ് നേതാക്കള്‍ക്കെല്ലാം. അമ്മയും മകനും അഴിമതിക്കേസ്സില്‍ ജാമ്യമെടുത്തിട്ടാണ് വീരവാദം മുഴക്കുന്നത്. അളിയന് ഏതാണ്ട് ആജീവനാന്തം അകത്താകുമെന്നുറപ്പാണ്. ലക്ഷക്കണക്കിന് കോടിയാണ് യു. പി. എ. ഭരണകാലത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ കൊള്ളയടിച്ചത്. നിയമം നിയമത്തിന്റെ വഴിക്കുപോകും. എല്ലാം പുറത്തുവരും. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കും. മടിയില്‍ കനമില്ലാത്തതുകൊണ്ട് അമിത് ഷാക്കും മോദിക്കും പേടിക്കാനില്ല. കള്ളനു കഞ്ഞിവെക്കാത്ത സര്‍ക്കാരാണ് ഇന്ദ്രപ്രസ്ഥത്തിലുള്ളതെന്ന് ഇന്ത്യ തിരിച്ചറിയാന്‍ പോകുന്നതേയുള്ളൂ….
Post Your Comments