വാഷിങ്ടണ്‍: ജന്മാവകാശ പൗരത്വനിയമം റദ്ദാക്കാനൊരുങ്ങി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസില്‍ ജനിക്കുന്ന കുടിയേറ്റക്കാരുടേതുള്‍പ്പെടെയുള്ള കുഞ്ഞുങ്ങള്‍ക്ക് യു.എസ്. പൗരത്വം നല്‍കണമെന്ന് നിര്‍ദേശിക്കുന്ന നിയമമാണ് ജന്മാവകാശ പൗരത്വനിയമം (ബര്‍ത്ത്‌റൈറ് സിറ്റിസണ്‍ഷിപ്പ്). എന്നാല്‍ ഈ നിയമം എടുത്തുകളയുമെന്ന ഭീഷണി മുഴക്കിയാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. കുട്ടി യു.എസില്‍ ജനിച്ചെന്നു കരുതി പൗരത്വം നല്‍കുന്നത് പരിഹാസ്യമാണെന്ന് ട്രംപ് പറഞ്ഞു. ജന്മാവകാശ പൗരത്വം എടുത്തുകളയുമെന്നത് ട്രംപിന്റെ പ്രചരണ വാഗ്ദാനങ്ങളില്‍പ്പെട്ടതായിരുന്നു.
എന്നാല്‍ പ്രസിഡന്റ് ഭരണഘടന വായിച്ചു പഠിക്കുന്നത് നന്നായിരിക്കുമെന്നാണ് ഇന്ത്യന്‍ വംശജയായ യു.എസ് സെനറ്ററും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ കമല ഹാരിസ് ട്രംപിന് നല്‍കിയ മറുപടി. ഭരണഘടനയിലെ 14-മത് ഭേതഗതിയിലാണ് യു.എസില്‍ ജനിക്കുന്നവര്‍ക്ക് പൗരത്വം ഉറപ്പാക്കുന്നത്. ഈ ഭേതഗതി റദ്ദാക്കാന്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുന്നത് വലിയ കോടതി വ്യവഹാരത്തിന് തുടക്കമാകുമെന്ന് ആശങ്കയുണ്ട്. ഇതിനായി പ്രത്യേക എക്‌സിക്യൂട്ടീവ് ഉത്തരവിറക്കാനാണ് ട്രംപ് പദ്ധതിയിടുന്നത്. ‘ ഒരാള്‍ ഇവിടെ വരുന്നു. കുഞ്ഞുണ്ടാകുന്നു. കുഞ്ഞിന് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നു’ ഇങ്ങനെ ഒരു അവകാശം നിലനില്‍ക്കുന്ന ഏകരാജ്യം യുഎസാണെന്ന് ട്രംപ് നേരത്തേ പരിഹസിച്ചിരുന്നു.
Post Your Comments