KeralaLatest News

എളിമകൊണ്ടും വിനയും കൊണ്ടും ജനങ്ങളെ സ്‌നേഹിച്ച് സേവിച്ച് വീര്‍പ്പുമുട്ടിക്കാന്‍ ഇനി സിപിഎം

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്ന് സി.പി.എം. ശബരിമലയില്‍ നിലപാട് മാറ്റേണ്ട സാഹചര്യമില്ല. യുവതികളെ മലകയറാന്‍ നിര്‍ബന്ധിക്കേണ്ടെന്ന മുന്‍ നിലപാട് ജനങ്ങളോട് വിശദീകരിക്കുമെന്നാണ് സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനമായത്. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച വിഷയത്തില്‍ നിലപാട് മയപ്പെടുത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.

READ ALSO: ആ പാലം നിർമ്മിച്ചത് സേവാഭാരതി; ഒടുവിൽ മാതൃഭൂമി സമ്മതിച്ചു

പ്രാദേശിക ക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങളില്‍ പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണമെന്നും സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. അതേസമയം തിരുത്തല്‍ രേഖയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ല. തെറ്റ് തിരുത്തല്‍ രേഖ സംബന്ധിച്ച് ചര്‍ച്ച നടക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സമിതി ഇന്നവസാനിക്കും. കരട് രേഖയില്‍ ഭേദഗതി വരുത്തിയായിരിക്കും സംസ്ഥാന സമിതി അംഗീകരിക്കുന്നത്. മന്ത്രിമാര്‍ക്കെതിരെയും പൊലീസിനെതിരെയും നേതൃത്വത്തിനെതിരെയും കഴിഞ്ഞ ദിവസം വിമര്‍ശനം ഉയര്‍ന്ന് വന്നിരുന്നു.

READ ALSO: ചെലവുചുരുക്കല്‍ ജനങ്ങള്‍ക്ക് മാത്രം; നിയന്ത്രണം മറികടന്ന് സര്‍ക്കാര്‍ വാങ്ങിയത് രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍

അതേസമയം ക്വാട്ട നിശ്ചയിച്ചുള്ള പിരിവ് പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. പിരിവ് പാര്‍ട്ടിയുടെ പ്രതിശ്ചായ നഷ്ടപ്പെടുത്തുന്നുവെന്നും പാര്‍ട്ടിയും ബഹുജന സംഘടനകളും ഒരേസമയം പിരിവ് നടത്തുന്നത് ഒഴിവാക്കണമെന്നും യോഗത്തില്‍ അംഗങ്ങള്‍ പറഞ്ഞു. പിരിവ് തന്നില്ലെങ്കില്‍ വീട്ടുകാരെ വെറുപ്പിക്കുകയോ അപമാനിക്കുകയോ രാഷ്ട്രീയമായി ദ്രോഹിക്കുകയോ ചെയ്യരുത്. കല്യാണം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യം പലര്‍ക്കും ആവശ്യമില്ലെങ്കില്‍പ്പോലും പ്രവര്‍ത്തകര്‍ സജീവമായി അവിടെയുണ്ടാകണം. രാഷ്ട്രീയമായി എതിരഭിപ്രായം പറയുന്ന സമയങ്ങളില്‍ ശാന്തമായി ആശയപ്രചാരണത്തിനുള്ള വേദിയാക്കി മാറ്റണമെന്നും യോഗത്തിന്റെ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നിരുന്നു.

READ ALSO: പിരിവിന്റെ അതിപ്രസരം; സിപിഎം നേതാക്കള്‍ക്ക് ബാലപാഠം നല്‍കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button