Latest NewsKerala

തുടർച്ചയായി പ്രളയം; കെട്ടിട നിര്‍മാണ രീതികളില്‍ മാറ്റം വരുത്താന്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി പ്രളയം ഉണ്ടാകുന്ന സാഹചര്യത്തിൽ കെട്ടിട നിര്‍മാണ രീതികളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉടന്‍ ഉന്നതതല യോഗം വിളിക്കും. കോൺക്രീറ്റ് രീതികളിൽ നിന്ന് മാറി ജിപ്‌സം ഷീറ്റുകളും മറ്റും കൂടുതലായി ഉപയോഗിക്കാനാണ് പദ്ധതി. പുതിയ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കും. സര്‍ക്കാരിന്റെ നിര്‍മാണ പ്രവർത്തനങ്ങളിലാകും ഇത് ആദ്യം പരീക്ഷിക്കുക. മണലൂറ്റും പാറഖനനങ്ങളും വ്യാപിക്കുന്നത് തടയുകയാണ് ഇത്തരത്തിലൊരു തീരുമാനത്തിന്റെ മുഖ്യലക്ഷ്യം.

Read also: പ്രളയം എല്ലാവര്‍ക്കും ദുരിതങ്ങളും ദുരന്തങ്ങളുമാണ് സമ്മാനിക്കുന്നതെങ്കില്‍ ഇവിടെ പാലാക്കാരുടെ അമ്മാവന് സമ്മാനിച്ചത് 30 വര്‍ഷം മുമ്പ് കണ്ട മക്കളേയും കുടുംബത്തേയും

shortlink

Related Articles

Post Your Comments

Related Articles


Back to top button