ന്യൂഡൽഹി: ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുകളുടെ സാന്നിധ്യത്താല്‍ വാര്‍ത്തകളില്‍ ഇടം നേടിയ വിയറ്റ് ജെറ്റ് വിമാനക്കമ്പനി ഇന്ത്യയിലേക്ക്. ഡിസംബര്‍ മുതല്‍ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. വിയറ്റ്‌നാമിലെ ഹോചിമിനാ സിറ്റി, ഹാനോയ് എന്നിവിടങ്ങളിൽ നിന്നും ഡല്‍ഹിയിലേക്കാണ് സര്‍വീസ്. ഡിസംബര്‍ ആറ് മുതല്‍ മാര്‍ച്ച് 28വരെയുള്ള സര്‍വ്വീസുകള്‍ക്കുള്ള ബുക്കിങ് കമ്പനി ആരംഭിച്ചു. ‘ഗോള്‍ഡന്‍ ഡെയ്സ്’ എന്ന് വിശേഷിപ്പിക്കുന്ന ഓഗസ്റ്റ് 20 മുതല്‍ 22 വരെയുള്ള ദിവസങ്ങളിൽ കുറഞ്ഞ തുകയ്ക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. ഹോചിമിന്‍ സിറ്റിയില്‍ നിന്നുള്ള സര്‍വീസുകള്‍ തിങ്കള്‍ മുതല്‍ ഇടവിട്ടുള്ള നാലു ദിവസങ്ങളിലും ഹാനോയില്‍ നിന്നുള്ളവ മറ്റു മൂന്നു ദിവസങ്ങളിലുമാണുള്ളത്.
Read also:ബിക്കിനി ചിത്രം പങ്കുവെച്ച നടി മാധുരിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം
മുൻപ് വിമാന സര്‍വ്വീസിന്റെ പ്രചാരണത്തിനായി ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുമാരുടെ ഫോട്ടോ ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ വെച്ച് 2012ല്‍ എയര്‍ഹോസ്റ്റുമാരുടെ ഫാഷന്‍ ഷോ അവതരിപ്പിച്ചതും വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. വിയറ്റ്നാം ഏവിയേഷന്‍ അതോററ്റിയില്‍ നിന്ന് അനുവാദം വാങ്ങാതെ ഷോ നടത്തിയതിന് എയര്‍ലൈന്‍സില്‍ നിന്നും 62000 രൂപയാണ് പിഴയായി ഈടാക്കിയത്.
Post Your Comments