Latest NewsIndia

വാര്‍ധ്യക പെന്‍ഷന് അര്‍ഹയല്ലെന്ന് അധികൃതര്‍; 65 കാരി 19 വര്‍ഷമായി ജീവിക്കുന്നത് പൊതു കക്കൂസില്‍

തിരുവനന്തപുരം: അറുപത്തിയഞ്ചുകാരിയായ വൃദ്ധ 19 വര്‍ഷമായി ജീവിക്കുന്നത് പൊതു കക്കൂസില്‍. സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട വാര്‍ധ്യക പെന്‍ഷന് അര്‍ഹയല്ലെന്ന് അധികൃതര്‍ വിധിയെഴുതിയതോടെ സഹായിക്കാനാരുമില്ലാതെ കഴിഞ്ഞുകൂടുകയാണ് ഇവര്‍. മധുരയിലെ ഒരു പൊതു കക്കൂസിലാണ് കറുപ്പായി എന്ന സ്ത്രീ കഴിഞ്ഞ 19 വര്‍ഷമായി താമസിക്കുന്നത്. കക്കൂസുകള്‍ വൃത്തിയാക്കിയാണ് ഇവര്‍ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. എ.എന്‍.ഐ ആണ് വാര്‍ത്ത പുറത്തുവിട്ടത്.

READ ALSO: ബിക്കിനി എയര്‍ഹോസ്റ്റസുകളെ കൊണ്ട് ശ്രദ്ധേയമായ വിമാന സര്‍വീസ് ഇന്ത്യയിൽ

വാര്‍ധക്യ പെന്‍ഷന് വേണ്ടി അപേക്ഷിച്ചിരുന്നു. പക്ഷേ അത് ലഭിച്ചില്ല. ഞാന്‍ കലക്ടറുടെ ഓഫീസിലെ പല ഉദ്യോഗസ്ഥരെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കറുപ്പായി പറഞ്ഞു. എനിക്ക് മറ്റ് വരുമാന മാര്‍ഗങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ താമസം പൊതു കക്കൂസിലേക്ക് ചുരുക്കാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു. പകലന്തിയോളം പണിയെടുത്താല്‍ എനിക്ക് കിട്ടുന്നത് 70-80 രൂപയാണ്. എനിക്കൊരു മകളുണ്ട്. പക്ഷേ ഒരിക്കല്‍ പോലും അവളെന്നെ കാണാന്‍ വന്നിട്ടില്ലെന്നും ഇവര്‍ പറയുന്നു.

READ ALSO; പട്ടാപ്പകല്‍ യുവാവിനെ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറുപ്പിച്ചു : കാറിന്റെ ബോണറ്റിലേയ്ക്ക് വീണ യുവാവിനെ തട്ടി താഴെയിട്ട് കാര്‍ പാഞ്ഞു പോയി : സംഭവം കൊച്ചി നഗരമധ്യത്തില്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button