Latest NewsIndia

പന്ത്രണ്ടാംക്ലാസുകാരനും യുവതിക്കും ക്രൂരമര്‍ദ്ദനം: അവിഹിതബന്ധം ആരോപിച്ച് ചെരുപ്പുമാലയണിയിച്ച് പരേഡ്

കര്‍ണാല്‍•അവിഹിത ബന്ധം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും വിവാഹിതയായ സ്ത്രീയെയും ക്രൂരമായി മര്‍ദിച്ചതിന് ശേഷം ചെരുപ്പ് മാല അണിയിച്ച് നടത്തി. ഹരിയാനയിലെ കര്‍ണാലിലെ ഡാനിയാല്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം.

പഞ്ചായത്ത് മീറ്റിംഗിന് ശേഷം യുവതിയെയും ആണ്‍കുട്ടിയേയും ഗ്രാമത്തില്‍ നിന്ന് പുറത്താക്കാന്‍ പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നെന്ന് ഇരുവരുടെയും കുടുംബാംഗങ്ങള്‍ പറഞ്ഞു. അതേസമയം ക്രൂരമായ രീതിയില്‍ പെരുമാറിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആവശ്യമെങ്കില്‍ ആണ്‍കുട്ടിക്ക് വൈദ്യസഹായം നല്‍കുമെന്നും ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) രാജീവ് കുമാര്‍ പറഞ്ഞു. വിഷയത്തില്‍ ആരെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അവര്‍ പോലീസിനെ സമീപിക്കേണ്ടതാണെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.

ALSO READ: യുഎഇയിൽ ഭാര്യ ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടു; ഭാര്യ പറഞ്ഞ വിചിത്രമായ കാരണം ഞെട്ടിക്കുന്നത്

സ്ത്രീ ബീഹാര്‍ സ്വദേശിയാണെന്നും ഈ ഗ്രാമത്തില്‍ താമസിച്ചുവരികയാണെന്നും ആണ്‍കുട്ടി പന്ത്രണ്ടാംക്ലാസില്‍ പഠിക്കുകയാണെന്നും ഗ്രാമത്തിലെ മുന്‍ സര്‍പഞ്ച് പറഞ്ഞു. ഇവര്‍ക്കെതിരെ നടപടിയെടുത്ത തീരുമാനം താന്‍ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബഞ്ചാര സമുദായത്തില്‍ പെട്ട യുവതി വിവാഹിതയും കുട്ടികളുള്ളവളുമാണ്. ആണ്‍കുട്ടി ബാല്‍മീകി സമുദായത്തില്‍പ്പെടുന്നു.

യുവതിയെയും തന്റെ മകനെയും ചെരിപ്പുമാലയിട്ട് പരേഡ് നടത്താന്‍ നിര്‍ബന്ധിക്കുകയായിരുന്നെന്നും ബഞ്ചാര സമുദായക്കാരാണ് ഇതിന് മുന്‍കൈ എടുത്തതെന്നും ആണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. നാട്ടുകാര്‍ കുട്ടിയെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും തങ്ങളവനെ ബസ് സ്റ്റാന്‍ഡിലെത്തിച്ച് രക്ഷിക്കുകയായിരുന്നെന്നും പിന്നീട് തനിക്ക് ഗുരുതരപരിക്കുണ്ടെന്ന് കുട്ടി ആരുടെയോ ഫോണില്‍ വിളച്ചു പറഞ്ഞെന്നും അവന്റെ ബന്ധുക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button