ദുബായ്: ബി.ഡി.ജെ.എസ്. സംസ്‌ഥാന അധ്യക്ഷനും എന്‍.ഡി.എ. സംസ്‌ഥാന കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയില്‍ അറസ്‌റ്റില്‍. ഒരു കോടി യു.എ.ഇ. ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്‍കിയെന്ന തൃശൂര്‍ സ്വദേശി നാസില്‍ അബ്‌ദുള്ള എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്. പത്ത് മില്ല്യന്‍ യുഎഇ ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് കേസിലാണ് തുഷാര്‍ പിടിയിലായത്.
ഏകദേശം 20 കോടി രൂപയുടെ വണ്ടിച്ചെക്കാണ് തുഷാര്‍ നല്‍കിയത്. പത്ത് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ് ഇപ്പോള്‍ അറസ്റ്റിലേക്ക് നയിച്ചിരിക്കുന്നത്. ഒത്തുതീര്‍പ്പിനെന്ന പേരില്‍ അജ്മാനിലേക്ക് തുഷാറിനെ വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കിയെന്നാണ് കേസ്. തുഷാറിനെ അജ്‌മാനിലെ ജയിലിലേക്കു മാറ്റിയെന്നാണു സൂചന.
Post Your Comments