Latest NewsCricket

ആന്റിഗ്വ ടെസ്റ്റ്: കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യ മുന്നേറുന്നു

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യ മുന്നേറുന്നു. എന്നാൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു.

ALSO READ: പരിഷ്‌കരിച്ച ടെസ്റ്റ് ജഴ്‌സിയില്‍ ഇന്ത്യന്‍ താരങ്ങള്‍; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

കെ എല്‍ രാഹുല്‍ (37), അജിന്‍ക്യ രഹാനെ (10) എന്നിവര്‍ പ്രതിരോധം ശക്തമാക്കിയതോടെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ലഞ്ച് വരെ പിടിച്ചുനിന്നു. മായങ്ക് അഗര്‍വാള്‍ (5), ചേതേശ്വര്‍ പൂജാര (2), വിരാട് കോലി (9) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. കെമര്‍ റോച്ച് രണ്ട് വിക്കറ്റ് വീഴ്ത്തി. ഒരുഘട്ടത്തില്‍ മൂന്നിന് 25 എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു സന്ദര്‍ശകര്‍.

ALSO READ: ഇന്ത്യ-വിൻഡീസ് ടെസ്റ്റ് പരമ്പര; അൽപസമയത്തിനകം ഇരു ടീമുകളും ക്രീസിൽ

മുമ്പ് മൂന്ന് പേസര്‍മാരെയും ഒരു സ്പിന്നറേയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് അഗര്‍വാളും പൂജാരയും മടങ്ങിയത്. ഇരുവരേയും ഒരു ഓവറില്‍ തന്നെ റോച്ച് മടക്കിയയച്ചു. പിന്നാലെയെത്തിയ കോലി ഗള്ളിയില്‍ അരങ്ങേറ്റക്കാരന്‍ ബ്രൂക്സിന് ക്യാച്ച് നല്‍കി മടങ്ങി. ഷാനോന്‍ ഗബ്രിയേലിന് ക്യാച്ച് നല്‍കി മടങ്ങി. രാഹുല്‍ ഇതുവരെ നാല് ബൗണ്ടറികള്‍ കണ്ടെത്തി. രവീന്ദ്ര ജഡേജയാണ് ടീമിലെ ഏക സ്പിന്നര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button