കൊച്ചി : എഎസ്ഐ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്ഐയ്ക്ക് എതിരെ നടപടിയെടുത്തു. മേലുദ്യോഗസ്ഥന്റെ പീഡനത്തെതുടര്‍ന്ന് എഎസ്ഐ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് എസ്.ഐയ്‌ക്കെതിരെ നടപടിയെടുത്തത്. ആരോപണ വിധേയനായ എസ്ഐയെ സ്ഥലംമാറ്റി. കൊച്ചി ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്ഐ രാജേഷിനെയാണ് കോട്ടയത്തേക്കാണ് സ്ഥലംമാറ്റിയത്. രാജഷേിന്റെ പീഡനത്തില്‍ മനംനൊന്ത് എഎസ്ഐ പി സി ബാബു (48) കഴിഞ്ഞദിവസമാണ് ആത്മഹത്യ ചെയ്തത്.
ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. മേലുദ്യോഗസ്ഥന്റെ പീഡനത്തിന് എതിരെ സഹപ്രവര്‍ത്തകര്‍ക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചശേഷമായിരുന്നു ബാബു ജീവനൊടുക്കിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം തടിയിട്ടപറമ്പില്‍ ചുമതലയേറ്റ എസ്ഐ രാജേഷ് അന്നു മുതല്‍ ബാബുവിനോടു മോശമായാണ് പെരുമാറിയിരുന്നതെന്ന് ബാബുവിന്റെ ഭാര്യാ സഹോദരന്‍ സുനില്‍കുമാര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു മാസം മുന്‍പു സ്റ്റേഷന്‍ പരിസരത്തു ജനങ്ങളുടെ മുന്നില്‍ ബാബുവിനെ എസ്ഐ പരസ്യമായി ആക്ഷേപിച്ചതായും പറയുന്നു. തുടര്‍ന്നു ബാബു സ്ഥലംമാറ്റത്തിന് അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. ദീര്‍ഘകാലം കൊച്ചി സിറ്റിയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ബാബു 3 വര്‍ഷം മുന്‍പാണു തടിയിട്ടപററമ്പില്‍ എത്തിയത്. സ്റ്റേഷന്‍ റൈറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Post Your Comments