മുംബൈ: വീണ്ടും നേട്ടം കൈവിട്ടു. ഇന്നും ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 127 പോയിന്റ് താഴ്ന്ന് 36933ലും നിഫ്റ്റി 45 പോയിന്റ് താഴ്ന്നു 10873ലുമാണ് വ്യാപാരം നടന്നത്. ബിഎസ്ഇയിലെ 407 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 916 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ലോഹം, വാഹനം, ഊര്‍ജം, ഇന്‍ഫ്ര, ഐടി ഓഹരികളാണ് നഷ്ടത്തിലായത്.
Also read : നേട്ടം കൈവിട്ടു : ഇന്ന് ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ
ഫാര്‍മ, എഫ്എംസിജി ഓഹരികള്‍ നേട്ടത്തിലും, ഡോ.റെഡ്ഡീസ് ലാബ്,ബ്രിട്ടാനിയ, ഐടിസി, യുപിഎല്‍, ഗെയില്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ . ഇന്ത്യബുള്‍സ് ഹൗസിങ്, യെസ് ബാങ്ക്, വേദാന്ത, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Post Your Comments