KeralaLatest NewsNews

പരീക്ഷ ചൂടിന് വിരാമം! മധ്യവേനലവധിക്കായി സ്കൂളുകൾ ഇന്ന് അടയ്ക്കും

രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്നലെയാണ് പൂർത്തിയായത്

തിരുവനന്തപുരം: ഒരു മാസക്കാലം നീണ്ട പരീക്ഷ ചൂടിന് ഇന്ന് വിരാമമാകും. ഇന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ബയോളജി പരീക്ഷയാണ് നടക്കുന്നത്. ഈ പരീക്ഷ പൂർത്തിയാകുന്നതോടെ മധ്യവേനലവധിക്കായി സ്കൂളുകൾ ഇന്ന് അടയ്ക്കും. സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് 2 മാസമാണ് മധ്യവേനലവധി നൽകുന്നത്. മറ്റ് ക്ലാസുകളിലെ പരീക്ഷകളെല്ലാം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. അവധിക്കാലം കഴിഞ്ഞ് ജൂൺ 3ന് പുതിയ അധ്യായന വർഷം ആരംഭിക്കുന്നതാണ്.

രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്നലെയാണ് പൂർത്തിയായത്. ഈ പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ മൂന്ന് മുതൽ ആരംഭിക്കും. ഹയർസെക്കൻഡറിയിൽ 77 ക്യാമ്പുകളിലായി 25,000 അധ്യാപകരാണ് മൂല്യനിർണയത്തിൽ പങ്കെടുക്കുക. അതേസമയം, വൊക്കേഷൻ ഹയർ സെക്കൻഡറിയുടെ മൂല്യ നിർണയത്തിൽ 8 ക്യാമ്പുകളിലായി 2,200 അധ്യാപകർ പങ്കെടുക്കുന്നതാണ്.

Also Read: ആലത്തൂർ സ്ഥാനാർത്ഥി ടി എൻ സരസുവിനെ ഫോണില്‍ വിളിച്ച് നരേന്ദ്ര മോദി: സഹകരണ ബാങ്കുകളിലെ ക്രമക്കേട് ചർച്ചയായി

shortlink

Related Articles

Post Your Comments

Related Articles


Back to top button