Latest NewsKerala

ഓണം-ബക്രീദ് സീസണില്‍ വിമാന കമ്പനികളുടെ കൊള്ള : ഒറ്റയടിക്ക് നിരക്ക് ഉയര്‍ത്തിയത് അഞ്ചിരട്ടി

തിരുവനന്തപുരം: ഓണം -ബക്രീദ് സീസണില്‍ നാട്ടിലേയ്ക്ക് വരാനിരിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാന കമ്പനികളുടെ തീരുമാനം. കമ്പനികള്‍ അഞ്ചിരട്ടിയാണ് ഒറ്റയടിയ്ക്ക് നിരക്ക് ഉയര്‍ത്തിയത്. ന്നാല്‍ വിമാനകമ്പനികളുടെ ഈ കൊള്ളയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി.

Read Also : കൊച്ചിയില്‍നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കും

ഗള്‍ഫ് മേഖലയിലേക്ക് കേരളത്തില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് വിമാനകമ്പനികള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഓണവും വലിയപെരുന്നാളുമൊക്ക കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നാട്ടിലെത്തുന്ന പ്രവാസികളെ ഈ വര്‍ദ്ധന പ്രതികൂലമായി ബാധിക്കും. സെപ്റ്റംബര്‍ ഒന്നിന് ഗള്‍ഫ് മേഖലയില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നതും ഈ ദിനങ്ങളില്‍ കൂടുതല്‍ യാത്രക്കാര്‍ ഉണ്ടാകാന്‍ ഇടയാക്കിയട്ടുണ്ട്. സാധാരണ ഗതിയില്‍ 4000 രൂപ മുതല്‍ 12000 രൂപ വരെ നിരക്കുള്ളിടത്ത് ഇപ്പോള്‍ അതിന്റെ അഞ്ചിരട്ടി തുകയാണ് ഈടാക്കുന്നത്. എന്നാല്‍ ചെന്നൈ മുംബൈ തുടങ്ങിയ ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളില്‍ നിന്നും കാര്യമായ നിരക്ക് വര്‍ദ്ധന ഗള്‍ഫ് മേഖലയിലേക്ക് ഇല്ലാ എന്നതും ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button