കൊച്ചി: മനോരമയുടെ കോണ്‍ക്ലേവില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നതിനെ കുറിച്ചുള്ള പരസ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഓഗസ്റ്റ് 30 മോദിയാകും കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയെന്നാണ് മനോരമ അറിയിച്ചത്. ഡല്‍ഹിയില്‍ നിന്ന് തത്സമയമാകും പ്രധാനമന്ത്രിയുടെ പങ്കെടുക്കല്‍. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ബിജെപി /ആർഎസ്എസ് പ്രവർത്തകർ നടത്തുന്നത്. ബിജെപി നേതാക്കള്‍ക്ക് ഏറ്റവും കൂടുതല്‍ കടന്നാക്രമണം നേരിടേണ്ടി വന്നത് മനോരമ ചാനലിൽ നിന്നുമാണ്.
ഇതിലെ ഒരു അവതാരികയുടെ പരിപാടിയിൽ പലപ്പോഴും മോദിക്കെതിരെ അതിരുവിട്ട പല വാക്പ്രയോഗങ്ങളും ഉണ്ടായിട്ടുമുണ്ട്. കൂടാതെ ഏകപക്ഷീയമായ ഒരു പരിപാടിയാണ് അതെന്ന വിലയിരുത്തലിലുമാണ് പൊതുവെ പ്രവർത്തകർ. കെ വി എസ് ഹരിദാസിനെ പോലുള്ളവരും മറ്റു പ്രമുഖ പരിവാറുകാരും മനോരമയ്‌ക്കെതിരെ കാമ്പെയിൻ നടത്തുന്നുണ്ട്. മോദിയേയും പ്രധാനമന്ത്രിയുടെ ഓഫീസിലെ ട്വിറ്റര്‍ പേജിനേയും ടാഗ് ചെയ്ത് അവര്‍ പ്രതിഷേധം ഉയര്‍ത്തുകയാണ്. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ ബി എല്‍ സന്തോഷിന്റേയും ശ്രദ്ധയില്‍ ഇതുകൊണ്ടു വരാനും ശ്രമമുണ്ട്.
പിഎംഅവോയിഡ്മനോരമ എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ പരിവാര്‍ അനുകൂലികള്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്. അതിനിടെ പ്രധാനമന്ത്രി കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്ന ട്വീറ്റ് മനോരമയുടെ നിഷാ പുരുഷോത്തമന്‍ പിന്‍വലിച്ചുവെന്നും റിപ്പോർട്ട് ഉണ്ട്. .മിസോറം ഗവര്‍ണ്ണറായിരിക്കെ കുമ്മനത്തെ അപമാനിക്കാന്‍ മനോരമ ന്യൂസ് ശ്രമിച്ചതുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ ട്വിറ്ററിലൂടെ ചര്‍ച്ചയാക്കുന്നുണ്ട്.
മോദി ജി ദയവായി വരരുത്. ഇന്ത്യാവിരുദ്ധത കേരളത്തില്‍ പ്രചരിപ്പിക്കുന്ന ഗ്രൂപ്പാണ് ഇത്. എന്‍ ഡി ടി വിയെക്കാള്‍ വിഷം ചീറ്റുന്നത്-വീഡല്‍ കാസ്‌ട്രോയുടെ ഈ ട്വീറ്റും ചര്‍ച്ചയാണ്. ഇതിനെല്ലാം അടിയില്‍ നിരവധി ആര്‍ എസ് എസുകാരാണ് കമന്റുമായെത്തുന്നത്. അതുകൊണ്ട് തന്നെ മോദി ചടങ്ങില്‍ പ്രസംഗിക്കുമോ എന്നത് ഏറെ ചര്‍ച്ചാവിഷയമാണ്.
Post Your Comments