ശ്രീനഗര്‍ : പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ(ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്‍സ്) ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിക്കാനാണ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി കൂടുതല്‍ ലോകരാജ്യങ്ങള്‍ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്ഥാന്റെ പുതിയ നീക്കത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള പാകിസ്ഥാന്റെ അത്താണി നഷ്ടമായിരുന്നു. അസ്വസ്ഥമായ പാകിസ്ഥാന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കശ്മീരില്‍ സ്വാധീനം ഉറപ്പിക്കാനാണ് പദ്ധതിയിടുന്നത്.കശ്മീര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിക്കൊണ്ട് ബംഗ്ലാദേശ്, അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് രംഗത്തു വന്നത്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് മൂന്ന് രാജ്യങ്ങളും ഒരേ സ്വരത്തില്‍ ആവര്‍ത്തിച്ചു.
നിലവില്‍ ചൈന മാത്രമാണ് പാകിസ്ഥാനെ പിന്തുണയ്ക്കുന്നത്. കൂടുതല്‍ ലോക രാജ്യങ്ങള്‍ പിന്തുണച്ചതോടെ വിഷയത്തില്‍ പാകിസ്ഥാന്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
Post Your Comments