ന്യൂ ഡൽഹി : ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ അറസ്റിലായ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തെ നാല് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. ജാമ്യം വേണമെന്ന ആവശ്യം പരിഗണിച്ചില്ല. ഡൽഹി റോസ് അവന്യൂവിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് ഉത്തരവ്. കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന സിബിഐയുടെ ആവശ്യം അംഗീകരിച്ചു. അഞ്ചു ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു സിബിഐ ആവശ്യപ്പെട്ടത്. കുടുംബത്തിനും അഭിഭാഷകനും ചിദംബരത്തെ ദിവസവും അരമണിക്കൂർ സന്ദർശിക്കാനും അനുമതി നൽകി.
Also read : ഐഎൻഎക്സ് മീഡിയ അഴിമതിക്കേസ് : പി ചിദംബരത്തെ സിബിഐ കോടതിയിൽ ഹാജരാക്കി : വാദം ആരംഭിച്ചു
INX Media Case: Special CBI Court sends former Union Finance Minister #PChidambaram to CBI custody till August 26. pic.twitter.com/M27WmSuI8x
— ANI (@ANI) August 22, 2019
സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേസിൽ സിബിഐയ്ക്ക് വേണ്ടി ഹാജരായത്. ചിദംബരത്തിനായി കോണ്‍ഗ്രസ് നേതാക്കളും അഭിഭാഷകരുമായ അഭിഷേക് സിങ് വി, കപില്‍ സിബല്‍ എന്നിവര്‍ വാദിച്ചു. ഭാര്യ നളിനി ചിദംബരവും മകനും എംപിയുമായ കാർത്തി ചിദംബരവും കോടതിയില്‍ എത്തിയിരുന്നു
വിശദമായ വാദപ്രതിവാദങ്ങൾക്കിടിയിൽ സ്വന്തമായി ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പി ചിദംബരം കോടതിയിൽ പറഞ്ഞു. സോളിസിറ്റര്‍ ജനറലിന്‍റെ എതിര്‍പ്പ് വകവയ്ക്കാതെ കോടതി സ്വന്തം വാദം ഉന്നയിക്കാൻ ചിദംബരത്തെ അനുവദിച്ചു. സി.ബി.ഐ ആസ്ഥാനത്ത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ചിദംബരത്തെ സി.ബി.ഐ പ്രത്യേക കോടതിയില്‍ ഹാജരാക്കിയത്.
Post Your Comments